CinemaGeneralKollywoodLatest NewsMollywoodNationalNEWSWOODs

ഒരേയൊരു സിനിമയിലേ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ, വിജയകാന്തിനൊപ്പമുള്ള ഓർമ്മകൾ പങ്കിട്ട് നടൻ റഹ്മാൻ

സ്നേഹവും കരുതലും സൗഹൃദവും എൻ്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു

അന്തരിച്ച തമിഴ് സൂപ്പർ താരം വിജയകാന്തിനെ ഓർമ്മിച്ച് നടൻ റഹ്മാൻ. ഞങ്ങൾ തമ്മിൽ ഒരു സിനിമയിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. അതും എത്രയോ വർഷങ്ങൾക്കു മുൻപാണ്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിൻ്റെ സ്നേഹവും കരുതലും സൗഹൃദവും എൻ്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നുവെന്നും റഹ്മാൻ കുറിച്ചു.

കുറിപ്പ് വായിക്കാം

പ്രിയപ്പെട്ട ‘ക്യാപ്റ്റൻ’ വിജയകാന്ത് ഓർമ്മയായി. ഞങ്ങൾ തമ്മിൽ ഒരു സിനിമയിലെ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ. അതും എത്രയോ വർഷങ്ങൾക്കു മുൻപാണ്. പക്ഷേ ഇപ്പോഴും അദ്ദേഹത്തിൻ്റെ സ്നേഹവും കരുതലും സൗഹൃദവും എൻ്റെ ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു.

നടൻ വിജയുടെ അച്ഛനായ എസ് എ ചന്ദ്രശേഖർ സംവിധാനം ചെയ്ത വസന്ത രാഗം എന്ന ആ സിനിമ തമിഴിലെ എൻ്റെ മൂന്നാമത്തെ ചിത്രമായിരുന്നു. ഒരു ത്രികോണ പ്രണയകഥ പറഞ്ഞ ആ ചിത്രത്തിൽ സുധാചന്ദ്രൻ ആയിരുന്നു ഞങ്ങൾ രണ്ടുപേരുടെയും നായിക. ബാലതാരമായി വിജയിയും ആ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സൂപ്പർ സംവിധായകൻ ശങ്കറും ഏതോ ചെറിയ വേഷത്തിൽ അതിൽ അഭിനയിച്ചിട്ടുണ്ട് എന്ന് ഓർക്കുന്നു.

പിന്നീട് ഒരു ചിത്രത്തിലും ഒന്നിച്ച് അഭിനയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും വിജയകാന്തിന് എന്നും എന്നോട് പ്രത്യേക സ്നേഹവും വാത്സല്യവും ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ആരാധകർക്ക് അദ്ദേഹത്തോടുള്ള ഇഷ്ടത്തിന്റെ ആഴം കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയത്തിലും അദ്ദേഹത്തിൻറെ നിലപാടുകൾ ഉറച്ചതായിരുന്നു. അദ്ദേഹത്തിൻറെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ.

 

 

 

 

 

 

shortlink

Related Articles

Post Your Comments


Back to top button