തമിഴ് സൂപ്പർ താരം വിജയ് സേതുപതി തന്റെ സിനിമയിലേക്കുള്ള പ്രവേശനം ജൂനിയർ ആർട്ടിസ്റ്റായാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. മലയാളമടക്കം മിക്ക തെന്നിന്ത്യൻ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് വിജയ്.
കത്രീന കൈഫിന്റെ നായകനായെത്തുന്ന മേരി ക്രിസ്മസാണ് വരാനിരിക്കുന്ന പുത്തൻ ചിത്രം. സിനിമയുടെ പ്രമോഷൻ വേളയിൽ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ഇവന്റ് ഡെക്കറേറ്ററായി ജോലി ചെയ്തിരുന്നു, പ്രണയ വിവാഹം ചെയ്ത് മകൻ കൂടി ജനിച്ചതോടെ വീട്ട് ചെലവിനായി അക്കൗണ്ടന്റായി ജോലി ചെയ്തു. നാട്ടിലും ദുബായിലും ജോലി ചെയ്തു. വീണ്ടും നാട്ടിൽ വന്ന് സിനിമാ അന്വേഷണവും ജോലിയും ഒരുമിച്ച് വർഷങ്ങളോളം നോക്കി. ജീവിതത്തിൽ പല ജോലികൾ ചെയ്താണ് ജീവിച്ചതെന്നും സിനിമയിലെ തുടക്കം ജൂനിയർ ആർട്ടിസ്റ്റായിട്ടാണെന്നും താരം.
Leave a Comment