അന്തരിച്ച പ്രശസ്ത നടി ശ്രീവിദ്യയുടെ വീട് വൃത്തിയാക്കിയതിെക്കുറിച്ച് പറഞ്ഞ് നടി സീമ ജി നായർ. ആ വീട്ടിൽ പ്രേതബാധയുണ്ട് എന്ന് അഭ്യൂഹം പരന്നിരുന്നു. ആ സമയത്താണ് വീട് വൃത്തിയാക്കാൻ പോയത്. ശ്രീവിദ്യാമ്മയെ കണ്ടിട്ടില്ല.
അവരുടെ മരണ ശേഷം ആ വീടിന്റെ ചുമതലക്കാർ എന്നെ വിളിക്കുകയായിരുന്നു. വീട് അടഞ്ഞു കിടക്കുകയായിരുന്നു. ആകെ നാശമായി കിടക്കുന്ന അന്തരീക്ഷം, അതിന്റെ കൂടെ ചിലങ്കയുടെ ശബ്ദം കേൾക്കാം, പ്രേതമുണ്ട് എന്ന ജന സംസാരം വേറെയും.
വൃത്തിയാക്കാതെ കിടന്ന അവിടെ കട്ടക്ക് ചെളിയായിരുന്നു, അതൊക്കെ വൃത്തിയാക്കി, ഉരച്ചു കഴുകി, പുതിയ പൂട്ടും വെപ്പിച്ചു. വീട് അടിച്ചുവാരി എന്നും തുളസി തറയിൽ വിളക്ക് വക്കാനും ഒരാളെ ഏൽപ്പിച്ചു, വൃത്തിയാക്കി, അടിച്ചു നനച്ചു വിളക്കും വക്കുന്ന വീടാണ് ഇന്ന് അത്. അവിടെ നിന്നാരും ഇപ്പോൾ ചിലങ്ക ശബ്ദമോ, പ്രേതബാധയെന്നോ പറയാറില്ലെന്നും നടി സീമ.
Leave a Comment