GeneralLatest NewsMollywoodNEWSWOODs

നേരിനെക്കുറിച്ച്‌ നല്ലത് പറയാൻ എത്ര കിട്ടി? മാല പാര്‍വതിയുടെ മറുപടിയ്ക്ക് കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

സ്വിസ്റ്റ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത് അതുകൊണ്ട് എത്രയാണ് വന്നതെന്ന് ഓര്‍മയില്ല

ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ പുതിയ ചിത്രമാണ് നേര്. തിയറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. കഴിഞ്ഞ ദിവസം നടി മാല പാര്‍വതി നേര് കണ്ടതിനു ശേഷമുള്ള അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ജീത്തു ജോസഫ്, മോഹൻലാല്‍, സിദ്ധിഖ്, ജഗദീഷ്, അനശ്വര തുടങ്ങിയവര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത് എന്നായിരുന്നു താരം കുറിച്ചത് എന്നാൽ, ഇങ്ങനെ പറയാൻ എത്ര രൂപ കിട്ടിയെന്നായിരുന്നു ഒരാളുടെ വിമർശനം.

read also: രാത്രി കാലങ്ങളിൽ ശ്രീവിദ്യാമ്മയുടെ വീട്ടിൽ ചിലങ്കയുടെ ശബ്ദവും പ്രേതബാധയും?: സത്യം തുറന്ന് പറഞ്ഞു സീമ ജി നായർ

 ഈ അധിക്ഷേപ കമന്റിന് നടി നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘സ്വിസ്റ്റ് ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം വന്നത് അതുകൊണ്ട് എത്രയാണ് വന്നതെന്ന് ഓര്‍മയില്ല’- എന്നാണ് മാല പാര്‍വതി മറുപടി നല്‍കിയത്. നിരവധിപ്പേരാണ് നടിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.

ജീത്തു ജോസഫ്, മോഹൻലാല്‍, സിദ്ധിഖ്, ജഗദീഷ്, അനശ്വര തുടങ്ങിയവര്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത് എന്നായിരുന്നു താരം കുറിച്ചത്

shortlink

Related Articles

Post Your Comments


Back to top button