GeneralLatest NewsMollywoodNEWSWOODs

ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച്‌ ഞാൻ പറയില്ല, ഇപ്പോള്‍ എലിസബത്ത് എന്റെ കൂടെയില്ല: നടൻ ബാല

അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല

തെന്നിന്ത്യൻ താരം ബാല മലയാളികൾക്കും ഏറെ പരിചിതനാണ്. താരത്തിന്റെ സ്വകാര്യ ജീവിതം പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ഭാര്യയായ എലിസബത്തിനെക്കുറിച്ച് ബാല പങ്കുവച്ച വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നു.

read also:ആത്മഹത്യക്കുറിപ്പ് എഴുതിവച്ച്‌ വീടുവിട്ടിറങ്ങിയെന്ന പരാതിയുമായി ഭാര്യ, കാറിനുള്ളില്‍ നടൻ മരിച്ചനിലയിൽ, ഞെട്ടലോടെ ആരാധകർ

എലിസബത്തിനെ കുറിച്ച്‌ ബാല പറഞ്ഞത്

‘എലിസബത്തിനെ ആരുമായും താരതമ്യപ്പെടുത്തരുത്. ഞാൻ ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച്‌ പറഞ്ഞിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം… എലിസബത്തിനെ കുറിച്ച്‌ ഞാൻ‌ പറയുകയാണെങ്കില്‍ എലിസബത്ത് തങ്കമാണ്. പ്യൂര്‍ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി.

അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവള്‍ സ്വര്‍ണ്ണമാണ്. ഇതിന്റെ മുകളില്‍ ഒന്നും ചോദിക്കരുത്. ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച്‌ ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോള്‍ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം.’- താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button