ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൂര്യ. സിനിമയില്‍ നിന്നും തനിക്ക് ഒരുപാട് ദുരനുഭവങ്ങളുണ്ടായിട്ടുണ്ടെന്നു താരം വെളിപ്പെടുത്തിയിരുന്നു. ഒരു കോടിയില്‍ അതിഥിയായി എത്തിയപ്പോള്‍ സൂര്യ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധ നേടുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘എനിക്ക് കുറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് സംഭവിച്ചത് എല്ലാവര്‍ക്കും സംഭവിക്കണം എന്നില്ല. വളരെ മാന്യമായി സിനിമകള്‍ ചെയ്യുന്ന ധാരാളം നടിമാര്‍ ഉണ്ട്. എന്നെ ചിലര്‍ അങ്ങനെ അപ്രോച്ച് ചെയ്തിട്ടുണ്ട്. ഒരു സിനിമ ചെയ്യാന്‍ പോയി. അതില്‍ രണ്ടു നായികമാര്‍ ആയിരുന്നു. ഞാന്‍ ആദ്യം ചെന്നപ്പോള്‍ ഒരു 4 സ്റ്റാര്‍ ഹോട്ടലില്‍ ഒക്കെയാണ് താമസം ഒരുക്കിയിരുന്നത്.
‘അന്ന് രാത്രി ആയപ്പോള്‍ ഡയറക്ടര്‍ എന്നോട് സൂര്യ ഒന്ന് റൂമിലേക്ക് വരണം. സ്‌ക്രിപ്റ്റിന്റെ കുറച്ചു കാര്യങ്ങള്‍ ഡിസ്‌കസ് ചെയ്യണം എന്ന് പറഞ്ഞു. പുള്ളി ഉദ്ദേശിച്ചത് ഞാന്‍ ഒറ്റയ്ക്ക് ചെല്ലുമെന്നാണ്. ഞാന്‍ എന്റെ അമ്മ ആയിട്ട് ആണ് ചെന്നത്. അവിടെ ചെന്നപ്പോള്‍ പുള്ളി കുളിച്ച് കുട്ടപ്പനായി പൗഡറൊക്കെ ഇട്ട് റൂമില്‍ അത്തറൊക്കെ പൂശി നില്‍ക്കുകയായിരുന്നു. പുള്ളി ചോദിച്ചു, ഞാന്‍ സൂര്യയെ ഒറ്റയ്ക്ക് അല്ലെ വിളിച്ചത്, അമ്മ എന്തിനാ കൂടെ വന്നതെന്ന്.
ഞാന്‍ ചോദിച്ചു, അമ്മ വന്നതിന് എന്താണ് കുഴപ്പമെന്ന്. അപ്പോള്‍ പുള്ളി വേറെ മീറ്റിംഗ് ഉണ്ട് പിന്നെ വിളിക്കാം പൊക്കൊളു എന്ന് പറഞ്ഞ് പറഞ്ഞുവിടുകയായിരുന്നു. അപ്പോഴേക്കും നമുക്ക് കാര്യം മനസിലായി. റൂമില്‍ ചെന്നപ്പോള്‍ അമ്മയ്ക്ക് ടെന്‍ഷന്‍ ആയി, മോളെ നമ്മുക്ക് പോകാം എന്നൊക്കെ പറഞ്ഞു. പിറ്റേ ദിവസം സെറ്റില്‍ വച്ച് തന്നോട് പെരുമാറുന്ന രീതി മാറിയെന്നും പരുക്കനായിട്ടാണ് തന്നോട് പെരുമാറിയത്.
തന്റെ ടേക്ക് ശരിയാകുന്നില്ലെന്ന് പറഞ്ഞു കൊണ്ടിരുന്നു. അന്ന് രാത്രി തന്റെ താമസം ഒരു മൂന്നാം കിട ഹോട്ടലിലേക്ക് മാറ്റി. സെറ്റില്‍ വച്ച് എന്നെ ഒരു സൈഡിലേക്ക് വിളിച്ചിട്ട് ഞാന്‍ അന്ന് ഒറ്റയ്ക്ക് അല്ലെ വിളിച്ചത് എന്ന് ചോദിച്ചു. ഞാന്‍ ഒറ്റയ്ക്ക് ഒന്നും വരില്ല സാര്‍ എന്ന് പറഞ്ഞു. പള്ളിയ്ക്ക് അത് ഇഷ്ടമായില്ല. ഒരാഴ്ച ഷൂട്ടിന് ശേഷം തന്നോട് പൊ്‌ക്കോളൂ, വിളിക്കാമെന്ന് പറഞ്ഞു. തനിക്ക് ഒരു രൂപ പോലും തന്നിരുന്നില്ല. അയാള്‍ തന്നെ തിരിച്ചു വിളിക്കാന്‍ പോകുന്നില്ലെന്ന് തനിക്ക് അറിയാമായിരുന്നു. പിന്നീട് പടം റിലീസായപ്പോഴാണ് തന്നെ പറ്റിച്ചതായി മനസിലായത്. തന്റെ മുഴുവന്‍ രംഗങ്ങളും ഒഴിവാക്കി, ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ഒരു രംഗം മാത്രമായിരുന്നുസിനിമയിൽ ഉണ്ടായിരുന്നത്.’- സൂര്യ പറഞ്ഞു
Post Your Comments