BollywoodCinemaLatest NewsWOODs

സിനിമ എനിക്ക് മൂല്യങ്ങൾ പഠിപ്പിക്കുവാനുള്ള സ്ഥാപനമല്ല, കലയെ കലയായി കാണുക: സന്ദീപ് റെഡ്ഡി വം​ഗ

സിനിമ കണ്ട് ആരും മൂല്യങ്ങൾ പഠിക്കേണ്ടതില്ല

രൺബീർ കപൂർ നായകനായെത്തിയ ചിത്രം ആനിമൽ സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുന്നു എന്ന പേരിൽ കുപ്രശസ്തി ഏറ്റ് വാങ്ങുമ്പോഴും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരിക്കുകയാണ്. ഡിസംബർ 1 ന് റിലീസ് ചെയ്ത ചിത്രം 870 കോടിയോളം രൂപയാണ് കളക്ട് ചെയ്തത്.

സിനിമയുടെ ഉള്ളടക്കത്തെ വിമർശിച്ചവരോട് മറുപടിയുമായി എത്തിയിരിക്കുകയാണ് ആനിമൽ ചിത്രത്തിന്റെ സംവിധായകനായ സന്ദീപ് റെഡ്ഡി വം​ഗ. സിനിമ എനിക്ക് മൂല്യങ്ങൾ പഠിപ്പിക്കുവാനുള്ള സ്ഥാപനമല്ല.

കലയെ കലയായി കാണണമെന്നും സിനിമ കണ്ട് ആരും മൂല്യങ്ങൾ പഠിക്കേണ്ടതില്ലെന്നും സിനിമയെ സിനിമയായി കാണുവാനും ആഹ്വാനം ചെയ്തിരിക്കുകയാണ് സംവിധായകൻ. സന്ദീപ് റെഡ്ഡി വം​ഗക്ക് ഭ്രാന്താണെന്ന് പറയുന്നവർക്കാണ് ഭ്രാന്തെന്നും സന്ദീപ് റെഡ്ഡി വം​ഗ.

shortlink

Related Articles

Post Your Comments


Back to top button