പ്രശസ്ത സംവിധായകനും നടനുമായ മേജർ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ വച്ചാണ് മേജർ രവി ബിജെപിയിൽ ചേർന്നത്. ദേശീയ അധ്യക്ഷൻ ജെ. പി നദ്ദയാണ് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്.
കുരുക്ഷേത്ര, കീർത്തി ചക്ര, കർമ്മയോദ്ധ, കാണ്ഡഹാർ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഏതാനും സിനിമകളിൽ വേഷമിടുകയും ചെയ്തിട്ടുണ്ട് മേജർ രവി.
Post Your Comments