ആർഡിഎക്സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മഹിമ നമ്പ്യാർ. ദിലീപ് ചിത്രം കാര്യസ്ഥനിലൂടെയാണ് താരം സിനിമാ രംഗത്തേക്ക് എത്തിയത്. എന്നാൽ തമിഴ് സിനിമകളിലായിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
മാസ്റ്റർ പീസ്,മധുര രാജ എന്നീ മലയാള ചിത്രങ്ങളിലും നടി പിന്നീട് അഭിനയിച്ചിരുന്നു. ആദ്യ തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ചിത്രത്തിന്റെ സംവിധായകൻ ന്യൂമറോളജിയിൽ വലിയ വിശ്വാസം ഉണ്ടായിരുന്ന ആളായതിനാൽ പേര് മാറ്റിയാൽ നല്ലതായിരിക്കും എന്ന പറഞ്ഞു.
അങ്ങനെയാണ് ഗോപികാ പാലാട്ട് എന്ന താൻ മഹിമ നമ്പ്യാർ ആയതെന്നും താരം തുറന്ന് പറഞ്ഞു. പേര് മാറ്റിയതോടെ കരിയറിൽ അത് സഹായിച്ചെന്നും നടി.
Post Your Comments