ആറാഴ്ച മുൻപ് വാങ്ങിയ അയല്‍വാസിയുടെ കാര്‍ തീപിടിച്ച് കത്തി നശിച്ച സംഭവത്തില്‍ പ്രതികരിച്ച് നടി കീര്‍ത്തി പാണ്ഡ്യൻ. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് കീര്‍ത്തി പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം കാറിന് തീ പിടിച്ചപ്പോള്‍ പകര്‍ത്തിയ വീഡിയോയും പങ്കുവച്ചു.
‘ഈ കത്തിനശിക്കുന്നത് എന്റെ അയല്‍വാസി ശരവണ കുമാറിന്റെ കാറാണ്. സംഭവം നടക്കുമ്പോള്‍ കൊച്ചുകുട്ടികളും മുതിര്‍ന്നവരും വീട്ടില്‍ ഉണ്ടായിരുന്നു. ഇവരില്‍ ആരെങ്കിലും കാറിന്റെ സമീപത്തുണ്ടായിരുന്നെങ്കില്‍? വളരെ വലിയൊരു അപകടമാണ് ഉണ്ടായിരിക്കുന്നതെന്നും’ താരം കുറിച്ചു. ഒപ്പം ശരവണ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പും താരം പങ്കുവച്ചു.
read also: അന്ന് എന്നെ ഞെട്ടിച്ച് അന്ധനായ ഒരാൾ കാണാൻ വന്നു: മറക്കാനാവാത്ത അനുഭവം തുറന്നു പറഞ്ഞ് അനശ്വര രാജൻ
‘ആറ് ആഴ്ച മുൻപ് 26.61 ലക്ഷം രൂപ മുടക്കി ഞാൻ വാങ്ങിച്ച mg zs ev കാര്‍ തീപിടിച്ച് കത്തി നശിച്ചു. വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് അപ്രതീക്ഷിതമായി തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് എന്റെ അയല്‍വാസികളും വീട്ടുകാരും ചേര്‍ന്ന് പോലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. കൃത്യ സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വൻദുരന്തം ഒഴിവാകുകയായിരുന്നു. ഇക്കാര്യം ഞാൻ ഇക്കാര്യം എംജി കാര്‍ കമ്പനിയെ അറിയിക്കുകയും ചെയ്‌തെന്നുമാണ്’ ശരവണ കുമാര്‍ പങ്കുവെച്ച കുറിപ്പ്.
Post Your Comments