‘നീ ഒരുപാട് വേദനിച്ചു, ഒരു കൗമാരത്തില്‍ അനുഭവിക്കുന്നതിനേക്കാള്‍’: അനശ്വരയെക്കുറിച്ച് സഹോദരി

എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാള്‍ ആഘോഷിക്കുന്നുണ്ട്

മോഹൻലാല്‍- ജീത്തു ജോസഫ് ചിത്രമായ നേര് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. അനശ്വര രാജൻ അതിഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിരിക്കുന്നത്. നിരൂപകരും അനശ്വരയുടെ പ്രകടത്തെ പ്രശംസിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അനശ്വരയെ പ്രശംസിച്ചുകൊണ്ട് സഹോദരി ഐശ്വര്യ രാജൻ പങ്കുവച്ച കുറിപ്പാണ്.

നിലപാടുകളുടെ പേരില്‍ പലപ്പോഴും രൂക്ഷമായ വ്യക്തിഹത്യയ്ക്ക് അനശ്വര ഇരയായിട്ടുണ്ട്. മനക്കരുത്തും ധൈര്യവും കൊണ്ടാണ് ഉയര്‍ന്നു പറക്കാനായത് എന്നാണ് ഐശ്വര്യ കുറിക്കുന്നത്.

read also: സല്യൂട്ട് ചെയ്ത് സുരേഷ് ഗോപി, തിരികെ സല്യൂട്ട് ചെയ്ത് താരപുത്രൻ!! ചിത്രങ്ങൾ

ഐശ്വര്യ രാജന്റെ കുറിപ്പ്

വന്ന വഴികളില്‍ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു. ഒരു കൗമാരത്തില്‍ അനുഭവിക്കുന്നതിനേക്കാള്‍.. നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയര്‍ന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദര്‍ഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.

ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്‌റ്റംബര്‍ 28 ഓര്‍മ്മിപ്പിക്കുന്നു. ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓര്‍മ്മിപ്പിക്കുന്നു. നീ ഈ പ്രശംസ ഒരുപാടധികം അര്‍ഹിക്കുന്നു..

എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാള്‍ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും….
എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നില്‍ ആണ്, അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാര്‍ത്ഥതയും തന്നെ ആണ്.

Share
Leave a Comment