GeneralLatest NewsMollywoodNEWSWOODs

അമിത് ഷായുടെ കൈയില്‍ നിന്ന് ബിജെപിയുടെ കൊടി വാങ്ങി കൊണ്ടാണ് ഞാൻ വന്നത്, എനിക്ക് മാത്രമെ ആ ഭാഗ്യം ഉണ്ടായിട്ടുള്ളൂ: ദേവൻ

എന്റെ ബിജെപിയിലേക്കുള്ള വരവിനെ എല്ലാ ക്രിസ്ത്യൻ സഭാ നേതാക്കളും സ്വാഗതം ചെയ്തു

മലയാളത്തിന്റെ പ്രിയ നടൻ ദേവൻ ബിജെപി ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത് ദിവസങ്ങൾക്ക് മുൻപാണ്. ജനങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ബിജെപിയില്‍ എത്തിയതെന്നാണ്‌ ദേവൻ പറയുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം മതം, ജാതി ആണ്. മതങ്ങളെ തമ്മില്‍ അടുപ്പിക്കാനുള്ള ശ്രമം ഇവിടത്തെ മാധ്യമങ്ങളോ രാഷ്ട്രീയക്കാരോ ശ്രമിക്കുന്നില്ല. ബി ജെ പിയെക്കുറിച്ച്‌ അന്ന് പറഞ്ഞത് അന്ന് അറിയുന്ന കാര്യങ്ങളായിരുന്നു. പിന്നീടാണ് ഞാൻ ഇതിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കുന്നത്. പലരേയും പഠിപ്പിക്കുന്നത് വളച്ചൊടിച്ച പാഠങ്ങളാണ്. ഇന്ത്യയെ കുറിച്ചും അതിന്റെ സംസ്‌കാരത്തെ കുറിച്ചും ഹിന്ദുത്വത്തെ കുറിച്ചും തെറ്റായ കാര്യങ്ങളാണ് നമ്മള്‍ പഠിച്ച്‌ വെച്ചിരിക്കുന്നത്.

READ ALSO:  18-ആം വയസ്സില്‍ നടന്ന വിവാഹത്തിനും ഡിവോഴ്സിനും ശേഷം എന്റെ ചേച്ചിക്കുണ്ടായപ്രശ്നങ്ങളെപറ്റി നിങ്ങൾക്ക് എന്തറിയാം? അഭിരാമി

ന്യൂനപക്ഷത്തിന് ഹിന്ദുക്കളോട് ഒരു ഭയം ക്രിയേറ്റ് ചെയ്തിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ നമ്മള്‍ പഠിക്കണം. എന്റെ ബിജെപിയിലേക്കുള്ള വരവിനെ എല്ലാ ക്രിസ്ത്യൻ സഭാ നേതാക്കളും സ്വാഗതം ചെയ്തു. ഞാൻ ബിജെപിയിലേക്ക് ലയിച്ച സമയത്ത് അമിത് ഷായുടെ കൈയില്‍ നിന്ന് ബിജെപിയുടെ കൊടി വാങ്ങി കൊണ്ടാണ് ഞാൻ വന്നത്. ആര്‍ക്കും അമിത് ഷാ ഇതുവരെ കൊടി കൈമാറിയിട്ടില്ല.

എനിക്ക് മാത്രമെ ആ ഭാഗ്യം ഉണ്ടായിട്ടുള്ളൂ. അതിലൊരു പ്രാധാന്യമുണ്ട്. അമിത് ഷായുമായി സംസാരിക്കാൻ എനിക്ക് രണ്ട് മിനിറ്റാണ് ലഭിച്ചത്. ആ രണ്ട് മിനിറ്റില്‍ ഞാൻ സംസാരിച്ചത് മതങ്ങള്‍ തമ്മിലുള്ള തെറ്റിദ്ധാരണ മാറ്റുക എന്നതാണ് എന്റെ ദൗത്യം എന്നാണ്. മതങ്ങള്‍ തമ്മിലുള്ള പാലമാകുക. മുസല്‍മാന്റെ അടുക്കളയില്‍ വരെ പോകാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. ഏതെങ്കിലും മണ്ഡലത്തില്‍ കയറി മത്സരിക്കാനുള്ള താല്‍പര്യത്തോട് കൂടി വന്നവനല്ല ഞാൻ.

ഉപാധ്യക്ഷൻ എന്ന സ്ഥാനം ഏറ്റെടുത്തത് എനിക്കൊരു ദൗത്യമുണ്ട്. ഇവിടെ മതസൗഹാര്‍ദമുണ്ടാക്കുക. നരേന്ദ്രമോദിയോടുള്ള ആരാധന എന്താണ് എന്ന് പറയാൻ ഒരു ഇന്റര്‍വ്യൂ മതിയാകില്ല. അത്രയും വലുതാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന് കേരളം സന്ദര്‍ശിക്കണം എന്ന് പറഞ്ഞപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രി അതിന് അനുവാദം കൊടുത്തില്ല. അപ്പോഴാണ് ഞാൻ ചിന്തിച്ചത് എന്താണ് മോദി എന്ന്’- ദേവൻ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button