BollywoodGeneralLatest NewsNEWSWOODs

പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി: നടൻ അര്‍ബാസ് ഖാന്‍ വിവാഹിതനായി

ബോളിവുഡ് നടി മലൈകോ അറോറയുടെ മുൻ ഭര്‍ത്താവാണ് അർബാസ്

ബോളിവുഡ് താരവും സല്‍മാന്‍ ഖാന്റെ സഹോദരനായ അര്‍ബാസ് ഖാന്‍ വീണ്ടും വിവാഹിതനായി. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷുറാ ഖാനാണ് വധു. താരത്തിന്റെ വിവാഹം സഹോദരി അര്‍പ്പിത ഖാന്റെ മുംബൈയിലെ വസതിയില്‍ വച്ചായിരുന്നു നടന്നത്.

പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ജീവിതത്തില്‍ ഒന്നായി എന്ന അടിക്കുറിപ്പോടെ വിവാഹ ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നടന് ആശംസകളുമായി സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്.

read also: ബാന്ദ്രയില്‍ അഭിനയിച്ചത് മനസിന് വലിയ വിഷമമായി, അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു: ഗണേഷ്‌കുമാർ

ബോളിവുഡ് നടി മലൈകോ അറോറയുടെ മുൻ ഭര്‍ത്താവാണ് അർബാസ്. 1998ല്‍ ആയിരുന്നു മലൈകയും അര്‍ബാസും വിവാഹിതരായത്. 19 വര്‍ഷത്തിന് ശേഷം 2017ല്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. പിതാവ് അര്‍ബാസ് ഖാന്റെ നിക്കാഹില്‍ അര്‍ഹാനും പങ്കെടുത്തിരുന്നു. ഷുറാ ഖാനും മകനുമൊപ്പമുള്ള ചിത്രങ്ങള്‍ അര്‍ബാസ് ഖാന്‍ പങ്കുവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button