Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSWOODs

18-ആം വയസ്സില്‍ നടന്ന വിവാഹത്തിനും ഡിവോഴ്സിനും ശേഷം എന്റെ ചേച്ചിക്കുണ്ടായപ്രശ്നങ്ങളെപറ്റി നിങ്ങൾക്ക് എന്തറിയാം? അഭിരാമി

ഞങ്ങളുടെ അച്ഛൻ മരിച്ചിട്ടും തീരാത്ത ഈ വേട്ടയാടലിന് ഇനി സപ്പോര്‍ട്ടും കൊണ്ട് വന്നിരിക്കുന്നു

സൈബര്‍ ബുള്ളിയിങ് പലപ്പോഴും നേരിടേണ്ടി വന്ന ഒരു കുടുംബമാണ് ഗായിക അമൃത സുരേഷിന്റേത്. ബാലയുമായുള്ള വിവാഹമോചനവും സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയവുമെല്ലാം വിമർശനങ്ങൾക്ക് കാരണമായി. ഇപ്പോഴിതാ അമൃതയ്ക്കെതിരെ വിമർശനമുന്നയിച്ച യുട്യൂബർക്കെതിരെ അഭിരാമി രംഗത്ത്. ജെസ്റ്റ് സ്റ്റാര്‍ വ്ളോഗ് എന്ന യൂട്യൂബ് അക്കൗണ്ടിനെതിരെയാണ് അഭിരാമി സുരേഷ് സമൂഹ മാധ്യമത്തില്‍ തുറന്നെഴുതിയത്.

read also: ഇത്രയും ക്രൂരമാകും എന്ന് ഞാന്‍ കരുതിയില്ല, കണ്ടാൽ രണ്ടെണ്ണം പൊട്ടിക്കും എന്നാണ് ആളുകള്‍ പറയുന്നത്: സിദ്ദിഖ്

അഭിരാമി സുരേഷിന്‍റെ കുറിപ്പ്

വിവാഹമോചനത്തിന്‍റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളുടെ പ്രത്യേക ദിനങ്ങള്‍ നശിപ്പിച്ചത് ഇങ്ങനെയാണ്. ആ അടിക്കുറിപ്പ് നോക്കൂ. ഇത് എന്‍റെ സഹോദരിയെ എങ്ങനെ മൂന്നാം കിടയാക്കുകയാണ്. ശരിക്കും ബുള്‍ഷിറ്റ്. ഞങ്ങളെ പിന്തുണച്ച്‌ ആരെങ്കിലും വന്നാല്‍. ബലഹീനതകളും ഭയവും ചൂഷണം ചെയ്യുന്ന സ്വാധീനമുള്ള ആളുകളുടെ നിരന്തരമായ സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും ശേഷം അവരുടെ വീഡിയോകളില്‍ നിങ്ങള്‍ക്ക് അവരെ കാണാൻ കഴിയും. പക്ഷേ അത് എക്കാലവും നിലനില്‍ക്കില്ല. എന്നെ വിശ്വസിക്കൂ.

ഇനി ഈ മനുഷ്യന്റെ ഉള്ളടക്കത്തിലേക്ക് വരാം. നിങ്ങള്‍ക്ക് അദ്ദേഹത്തിനെ അറിയാമെങ്കില്‍ ആരെങ്കിലും എനിക്ക് അദ്ദേഹത്തിനെ നമ്ബര്‍ കൈമാറൂ. എനിക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട് അദ്ദേഹത്തിനോട് സംസാരിക്കണം. ഇങ്ങനെ അഭിസംബോധനം ചെയ്യുന്നത് പ്രായത്തിന്റെ ബഹുമാനം കൊണ്ട് മാത്രമാണ്. ഇപ്പൊ തന്നെ എന്റെ കൂടെ ഉള്ളവര്‍ക്കു കുറച്ചു ഭീഷണി കോള്‍സ് വരുന്നുണ്ട്. അതവിടെ നിക്കട്ടെ

ഈ ചേട്ടൻ പറയുന്നത് കേട്ടാല്‍, ചേട്ടൻ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ ഈ പറയുന്ന ആള്‍ടെ കൂടെ. ഉണ്ടായിരുന്നോ? ഈ പറയുന്ന കാര്യം കണ്ണാല്‍ കണ്ടോ. അതോ ആരങ്കിലും അങ്ങനെ പറയൻ പറഞോ ? സത്യമേ പറയൂ എന്ന ടാഗ്‌ലൈൻ കണ്ടു യൂട്യൂബില്‍.. അങ്ങനെ എങ്കില്‍ ഒരു കാര്യം പറയുന്നതിന് മുമ്ബ് അതിന്‍റെ സത്യവിസ്താരം ഈ ആള്‍ നടന്നിരുന്നോ ?
എന്നാല്‍ അതിന്റെ തെളിവ് നിരത്തട്ടെ.

അവനവൻ കുടിച്ചു നശിക്കുന്നതും, അവനവന്റെ നാക്കിന്റെ സംസ്കാരശൂന്യതയുമല്ല ഇവിടെ , ടിപ്പിക്കല്‍ ആൻഡ് പാട്രിയാക്കിയാണ് ശരിവയ്ക്കാന്‍ ശ്രമിക്കുന്നത്. 18 വയസ്സില്‍ നടന്ന വിവാഹത്തിന് ശേഷം ഡിവോഴ്സിന് ശേഷം എന്റെ ചേച്ചിക്കുണ്ടായ എന്റെ കുടുംബത്തിനുണ്ടായ പ്രേശ്നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആള്‍ക്കെന്തറിയാം ?

ആ കല്യാണം നടക്കുമ്ബോ തന്നെ മെച്വര്‍ഡ് പ്രായമായിരുന്നു ചിലര്‍ക്ക്. കൂട്ടുക്കാരുമൊത്തു ഈ പറയുന്ന കാര്യങ്ങള്‍ ഒക്കെ കല്യാണത്തിന് മുന്‍പ് ചെയ്ത് കൂട്ടിയ ആളുകള്‍ ഇവിടെ നന്മ കാണിച്ചു നടക്കുന്നു. ഇതേ സമയം കല്യാണശേഷം മദ്യപാനം എന്നൊക്കെ ഉള്ള കാര്യങ്ങള്‍ ഒരു പെണ്ണായിരുന്നു ചെയ്തതെങ്കില്‍ ഇതേ സത്യവാൻ എന്ത് പറഞ്ഞേനെ ? ഒരുപാഡ് സപ്പോര്‍ട്ട് കിട്ടും . കാരണം ഈ നാട് നെപോറ്റിസം അത് പോലെ ഉള്ള കാട്ടികൂട്ടലുകള്‍ക്ക് ഒക്കെ ബ്രീഡിങ് ഗ്രൗണ്ട് ആണ്.

ഈ വീഡിയോ 30കെ വ്യൂസ് മുകളില്‍ ഉണ്ട് – നിങ്ങള്‍ പറഞ്ഞിരിക്കുന്നത് കേട്ടാല്‍ ഇതെല്ലാം നേരിട്ട് അറിഞ്ഞ ഒരാളെ പോലെയും ഒക്കെ ആണലോ. ഞാൻ കണ്ടിട്ടില്ലല്ലോ നിങ്ങളെ ഇത് വരെ ഇന്‍സൈഡ് മൈ ഫാമിലി. പിന്നെ നിങ്ങള്‍ക് ഇങ്ങനെ ഒരു ചീപ്പ് സ്റ്റോറി റിയല്‍ ആണെന്ന് വിശ്വസിക്കാൻ പാകത്തിന് സംസാരിച്ചെടുത്തു ഒരു പെണ്ണിനെ – പെണ്ണിനെ എന്ന് വേണ്ട ഒരു മനുഷ്യനെ തേജോവധം ചെയ്യാൻ എങ്ങനെ മനസ്സ് വരുന്നു ?

ഇത് വരെ ഒരു ഓപ്പണ്‍ സ്പേസില്‍ പറയുന്ന ആള്‍ടെ ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല . അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല. ഒരുപാട് കോടികള്‍ ആസ്തി തട്ടി എടുത്തു എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ഞങ്ങളെ വെറുക്കപ്പെടുന്നവരാക്കി. സത്യത്തില്‍ ഞങ്ങള്‍ കഷ്ടപെട്ടാലെ ഞങ്ങള്‍ക്കൊരു സേഫ് ഭാവി ഉണ്ടാവുകയുള്ളൂ.

ആ ഹാര്‍ഡ് വര്‍ക്ക് ആൻഡ് സക്സസ് കാണുമ്ബോള്‍ സഹിക്കുന്നില്ലെങ്കിങ്കില്‍ ദൈവം എന്ന് ഞാൻ വിശ്വസിക്കുന്ന ശക്തി. സത്യം എന്ന ദൈവം, ഒരുനാള്‍ വൈകാതെ തിരിച്ചടിക്കും. അന്ന് കാണണം ഈ സത്യവാദികളെ ഒക്കെ. കുറെ കാലം മൗനം പാലിച്ചു. സമയം കൊണ്ടും മനസ്സ് കൊണ്ടും, ഫോക്കസ് ഇത്തരം കാര്യങ്ങള്‍ക്ക് കളഞ്ഞാല്‍ കഥ പറഞ്ഞു നടക്കുന്ന ആളുകള്‍ വീട്ടിലേക്ക് ചിലവെത്തിക്കുക ഇല്ല.

എന്നിട്ട് ഞങ്ങളുടെ അച്ഛൻ മരിച്ചിട്ടും തീരാത്ത ഈ വേട്ടയാടലിന് ഇനി സപ്പോര്‍ട്ടും കൊണ്ട് വന്നിരിക്കുന്നു. എന്റെ അച്ഛൻ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം നിങ്ങളുടെ പ്രായത്തിലുള്ള ഒരു മനുഷ്യൻ ആകുമായിരുന്നു. അതുകൊണ്ട് ഞാൻ മിണ്ടാതെ ഇരിക്കുന്നു- അഭിരാമി സുരേഷ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button