നടൻ ബാലയ്‌ക്കെതിരെ ആരോപണവുമായി സന്തോഷ് വർക്കി. ദേഷ്യം വന്നാല്‍ ബാലയ്ക്ക് ഭ്രാന്താണെന്നും തന്നെ പട്ടിയെ തല്ലുന്ന പോലെ തല്ലിയിട്ടുണ്ട് എന്നും സന്തോഷ് വർക്കി പറയുന്നു. ആദ്യമൊക്കെ ബാല തനിക്ക് സഹോദരനെ പോലെയായിരുന്നുവെന്നും നല്ല ബന്ധമായിരുന്നുവെന്നും പറഞ്ഞ സന്തോഷ്, പിന്നീട് ചില തെറ്റിദ്ധാരണകൾ വന്ന് ആ ബന്ധം വഷളാവുകയായിരുന്നുവെന്ന് വ്യക്തമാക്കി. സാര്‍ക്ക് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള്‍ അത്ര നല്ല ബന്ധമല്ല. ഒരു തവണ പുള്ളി എന്നെ വിളിച്ച് ഫിസിക്കലി അസോള്‍ട്ട് ചെയ്തു. അടിച്ചു. അത് കഴിഞ്ഞും ഞാന്‍ ബന്ധം വച്ചതാണ്. പക്ഷെ ഒരുപാടു പേര്‍ പാര വെക്കുന്നുണ്ട്. എനിക്ക് പുള്ളിയോട് ദേഷ്യമില്ല. പുള്ളി ഭയങ്കര ഇമോഷണലായ വ്യക്തിയാണ്. ഓരോ സമയത്തും ഓരോ മൂഡാണ്. സ്നേഹം വന്നാല്‍ ഭയങ്കര സ്നേഹം, ദേഷ്യം വന്നാല്‍ ഭയങ്കര ദേഷ്യം. വൈരാഗ്യം വന്നാല്‍ ഭയങ്കര വൈരാഗ്യം. അങ്ങനൊരു മനുഷ്യനാണ്. ഓരോ സാഹചര്യത്തിലും എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാകില്ല. എടുത്തു ചാട്ടമുള്ളയാളാണ്. പ്രവചിക്കാന്‍ സാധിക്കുന്ന വ്യക്തിയാണ്. ബേസിക്കലി പാവമാണ്. പക്ഷെ പുള്ളിയുടെ കൂടെ പോകാനാകില്ല. പെട്ടെന്ന് ദേഷ്യപ്പെടും. ഇമോഷണലാണ്.
അവസാനം വീട്ടില്‍ പോയപ്പോഴാണ് എന്നെ അടിച്ചത്. ഇനി പോയാല്‍ കടന്നുകയറ്റത്തിന് കേസ് ആക്കുമെന്ന് പറഞ്ഞു. അതിനാല്‍ ബര്‍ത്ത് ഡേയ്ക്ക് പോയില്ല. വിളിച്ചുവെങ്കിലും കിട്ടിയില്ല. അന്ന് വിളിച്ചപ്പോള്‍ ആദ്യമൊക്കെ മര്യാദയ്ക്കാണ് സംസാരിച്ചത്. പിന്നീട് കിച്ചണിലേക്ക് വിളിച്ചിട്ടാണ് ഇടി തന്നത്. എനിക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു. പക്ഷെ ബന്ധം കണക്കിലെടുത്ത് ഞാന്‍ കേസ് കൊടുത്തില്ല. ഒരുപാട് തെറ്റിദ്ധാരണയുണ്ട്. ചിലപ്പോള്‍ വൈലന്റാകും’, സന്തോഷ് വർക്കി പറഞ്ഞു.
Post Your Comments