ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിൽ കഴിയവെയാണ് അന്ത്യം. ഇന്നലെ ചെന്നൈയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. 60 വയസ് ആയിരുന്നു. മൃതദേഹം പൊതുദര്‍ശനത്തിനായി പൊഴിച്ചാലൂരിലെ വസതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് മണിക്ക് ക്രോംപേട്ടിലെ ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടക്കും.

ശ്രീലങ്കന്‍ സ്വദേശിയായ ബോണ്ട മണി 1991-ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതന്‍’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഭാര്യ മാലതി, ഒരു മകനും ഒരു മകളുമുണ്ട്. അതിന് ശേഷം ചെറിയ വേഷങ്ങളില്‍ തിളങ്ങിയ നടന്‍ ഹാസ്യ നടനായി പ്രശസ്തനായി. സുന്ദര ട്രാവല്‍സ്, മറുദമല, വിന്നര്‍, വേലായുധം, സില്ല തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് ശ്രദ്ധ നേടി. 2019ല്‍ പുറത്തിറങ്ങിയ ‘തനിമൈ’ എന്ന ചിത്രത്തിലാണ് ബോണ്ട മണി ഒടുവില്‍ അഭിനയിച്ചത്.

Share
Leave a Comment