CinemaGeneralLatest NewsMollywoodNEWSWOODs

പലരും പറയുന്നപോലെ തിരിച്ചുവരാൻ മോഹൻലാൽ എങ്ങോട്ടെങ്കിലും പോയിരുന്നോ? നിരൂപണങ്ങളെക്കുറിച്ച് സിജെ ജോൺ പ്രതികരിക്കുന്നു

അതുല്യ നടൻ ഇവിടെയൊക്കെ തന്നെ ശക്തനായി ഉണ്ടായിരുന്നു

നേര് എന്ന ചിത്രം തിയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. തിരിച്ച് വന്നുവെന്ന് എഴുതാൻ മാത്രം അപ്രത്യക്ഷനായിരുന്നില്ല പ്രിയ നടൻ മോഹൻലാലെന്ന് വ്യക്തമാക്കുകയാണ് സാമൂഹിക നിരീക്ഷകനായ സി.ജെ ജോൺ.

കുറിപ്പ് വായിക്കാം

നേരിന്റെ പല നിരൂപണങ്ങളിലും പ്രചരണത്തിലും ഇങ്ങനെയൊരു പ്രയോഗം കണ്ടു. മോഹൻ ലാൽ എവിടെയെങ്കിലും പോയിരുന്നോ? ഈ അതുല്യ നടൻ ഇവിടെയൊക്കെ തന്നെ ശക്തനായി ഉണ്ടായിരുന്നു.

ചില തിരക്കഥകൾ ഈ നടനെ കൊച്ചാക്കി കളഞ്ഞത് കൊണ്ട് മാത്രം എവിടെയോ പോയിയെന്ന ധ്വനി നൽകണോ? തിരിച്ച് വന്നുവെന്ന് എഴുതാൻ മാത്രം അപ്രത്യക്ഷനായിരുന്നില്ല കക്ഷി.

ഒരൊറ്റ മികച്ച സിനിമ മതി മോഹൻലാൽ ലാലാകാൻ. അതാണ് ലാൽ മാജിക്ക്. അതാണ് നേര്.ആ ആനുകൂല്യത്തെ മുതലെടുത്ത് ഈ മഹാ നടന് തല്ലിപ്പൊളി സിനിമകൾ നൽകാതിരിക്കുക.

അഭിനയ സാധ്യതയുള്ള നല്ല സബ്ജെക്ട് നൽകുക. ഫാൻസ്‌ ഇമേജെന്ന ന്യായം ചൊല്ലി ഊതിപ്പെരുപ്പിച്ച കഥയേയും ബലൂൺ കഥാപാത്രങ്ങളേയും കെട്ടി ഏൽപ്പിക്കാതിരിക്കുക. അഭിനയ മികവിന്റെ പുണ്യങ്ങളിൽ ഒന്നല്ലേ ലാൽ?അത് ഉപയോഗിക്കുന്നവർ ഉത്തരവാദിത്തത്തോടെ പരിരക്ഷിക്കണം .തിരിച്ച് വന്നുവെന്ന് പറയാൻ ഇട വരുത്തരുത്. ഓരോ വരവും വരവാകണം.

shortlink

Related Articles

Post Your Comments


Back to top button