
നേര് എന്ന സിനിമയിലെ അഭിനയത്തിന് ഏറെ പ്രശംസകളാണ് നടി അനശ്വരയ്ക്ക് ലഭിക്കുന്നത്. അതി മനോഹരം എന്നാണ് അനശ്വരയുടെ അഭിനയത്തെ ആളുകൾ പ്രശംസിക്കുന്നത്.
പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി എന്നാണ് ചേച്ചി ഐശ്വര്യ കുറിച്ചിരിയ്ക്കുന്നത്.
കുറിപ്പ് വായിക്കാം
വന്ന വഴികളിൽ ഒരുപാട് നീ അധ്വാനിച്ചു, വേദനിച്ചു, ഒരു കൗമാരത്തിൽ അനുഭവിക്കുന്നതിനേക്കാൾ, നിന്നെ വ്യക്തിഹത്യ ചെയ്തപ്പോഴും നിന്റെ മനക്കരുത്തും നിന്റെ മാത്രം ധൈര്യവും കൊണ്ടാണ് നീ ഉയർന്നു പറന്നത്. അപ്പോഴൊക്കെ നീ നിന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. പക്വതയോടെ എല്ലാ സന്ദർഭങ്ങളെയും നീ കൈകാര്യം ചെയ്തു, മാത്രമല്ല അതിനു വേണ്ടി ഞങ്ങളെയും പ്രാപ്തരാക്കി.
ഇന്നിന്റെ ആവേശവും ആഹ്ലാദവും 2018 സെപ്റ്റംബർ 28 ഓർമ്മിപ്പിക്കുന്നു, ആതിര കൃഷ്ണൻ എന്ന 15 വയസുകാരിയെ ഓർമ്മിപ്പിക്കുന്നു, നീ ഈ പ്രശംസ ഒരുപാടധികം അർഹിക്കുന്നു, എന്നിലെ ആസ്വാദിക നിന്നെ ആരാധിക്കുന്നുണ്ട് അതിനേക്കാൾ ആഘോഷിക്കുന്നുണ്ട് അന്നും ഇന്നും എന്നും.
എന്റെ മനസിലെ നീ എന്ന കലാകാരി എന്നും മുന്നിൽ ആണ്, അതെന്റെ ഒരു തരത്തിലുള്ള അഭിമാനവും സ്വാർത്ഥതയും തന്നെ ആണ്.
Post Your Comments