വിവാഹ നിശ്ചയത്തിന് പിന്നാലെ പ്രണയകഥ പറഞ്ഞ് നടൻ കാളിദാസ് ജയറാമും, കാമുകി തരിണിയും. ഒരു സുഹൃത്ത് സംഘടിപ്പിച്ച ഗെറ്റ് റ്റുഗെദർ പരിപാടിയിലാണ് തങ്ങൾ ആദ്യമായി കണ്ടുമുട്ടിയതെന്നാണ് ഇരുവരും പറയുന്നത്.
2021- ഡിസംബർ നാലിനാണ് അന്ന് ആദ്യമായി കണ്ട് മുട്ടിയത്. തരിണിയെ ആദ്യമായി കണ്ടപ്പോഴേ മിണ്ടണമെന്ന് തോന്നി, എന്നാൽ അന്ന് പക്ഷേ അധികം സംസാരിക്കാൻ സാധിച്ചില്ല, ഫോൺ നമ്പർ കൈമാറി പോന്നു.
പിന്നീട് താൻ ന്യൂ ഇയർ ഗെറ്റ്റ്റുഗദർ സംഘടിപ്പിച്ചപ്പോൾ തരിണി വന്നുവെന്നും ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷങ്ങളായിരുന്നുവന്നും കാളിദാസ്. ചുറ്റുമുള്ള എല്ലാവരും പുതുവത്സരം ആഘോഷിച്ചപ്പോൾ തങ്ങൾ രാവിലെ 6 മണിവരെ സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നുവെന്നും തരിണിയും കാളിദാസും പറയുന്നു.
Post Your Comments