പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ വിവാഹിതനായി. അൻസു എൽസ വർഗീസാണ് വധു. നടി ആൻ അഗസ്റ്റിന്റെ മുൻ ഭർത്താവാണ് ജോമോൻ ടി ജോൺ. 2014 – ൽ വിവാഹിതരായ ഇരുവരും 2021 ലാണ് വേർപിരിഞ്ഞത്.
മൈ ഹോപ് ആൻഡ് ഹോം എന്ന കുറിപ്പോടെയാണ് ജോമോൻ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. കൃതി ഷെട്ടി, രൺവീർ സിംഗ് , ബേസിൽ ജോസഫ്, അഭയ ഹിരൺമയി, അർച്ചന കവി എന്നിങ്ങനെ നിരവധി താരങ്ങളാണ് ദമ്പതികൾക്ക് ആശംസ അർപ്പിച്ച് എത്തിയത്.
തട്ടത്തിൻ മറയത്ത്, ബ്യൂട്ടിഫുൾ, അയാളും ഞാനും തമ്മിൽ, വിക്രമാദിത്യൻ, എന്ന് നിന്റെ മൊയ്തീൻ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് ജോമോൻ.
Post Your Comments