സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളായ ഹൻസിക. കോളേജിൽ പോകുവാൻ തുടങ്ങിയതോടെ കൂട്ടുകാർക്ക് ഒപ്പവും താരം വീഡിയോകൾ ചെയ്യാറുണ്ട്.
എന്നാലിപ്പോൾ സുഹൃത്തുക്കൾക്കൊപ്പം ചെയ്ത ഒരു വീഡിയോക്കെതിരെ മോശമായി സംസാരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം റിയാസ് സലീം. തെറ്റിദ്ധരിച്ച് താൻ ഇട്ടതാണെന്ന് മനസിലായതോടെ പോസ്റ്റ് മുക്കി റിയാസ് സലീം കണ്ടം വഴി ഓടുകയായിരുന്നു.
എന്നാൽ റിയാസിന്റെ പോസ്റ്റ് കണ്ട ജനങ്ങൾ റിയാസിനെതിരെ വൻ രോഷത്തോടെയാണ് പ്രതികരിയ്ക്കുന്നത്. റിയാസിന്റെ ഇത്തരം മാന്യതയില്ലാത്ത പെരുമാറ്റത്തിനെതിരെ പ്രതികരിച്ച് ഹൻസികയുടെ സഹോദരിയും നടിയുമായ അഹാന രംഗത്തെത്തിയിരിക്കുകയാണ്.
റിയാസിന്റെ പ്രവൃത്തി ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയിട്ടാണ്, വെറും 18 വയസ് മാത്രമുള്ള ഒരു കുട്ടിയെ ഇത്തരത്തിൽ അപഹസിച്ചത് ശരിയായില്ല, ഒരു കോളേജ് വിദ്യാർത്ഥിനിയെയും അവളുടെ നിഷ്കളങ്കരായ സുഹൃത്തുക്കളെയും വലിച്ചിഴച്ച് റിയാസ് നേടാൻ നോക്കിയത് ചീപ്പ് പബ്ലിസിറ്റിയാണെന്നും അഹാന കുറിച്ചു. ഹൻസിക കൃഷ്ണകുമാർ ഹോമോഫോബിക്കായവളെന്നാണ് റിയാസ് കുറിച്ചത്.
Post Your Comments