
ഹോളിവുഡ് സൂപ്പർ താരത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. നടൻ ഹോട്ടൽ മുറിയിൽ വച്ച് ക്രൂരമായ ലൈെഗിക പീഡനത്തിനിടയാക്കി എന്നാണ് യുവതി പരാതി നൽകിയത്.
ഇതോടെ ലോകമെമ്പാടുമുള്ള വിൻ ഡീസലിന്റെ ആരാധകരും ഞെട്ടിയിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നടൻ ലൈംഗിക പീഡന കേസിൽ ഉൾപ്പെട്ട വാർത്ത ഞെട്ടലോടെയാണ് അവർ കേട്ടത്.
2010 – ൽ ഫാസ്റ്റ് ഫൈവ് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. മുൻ അസിസ്റ്റന്റായ ആസ്റ്റ ജോൺസനാണ് പരാതി നൽകിയത്. പീഡനം നടന്ന് മണിക്കൂറുകൾക്ക് ശേഷം തന്നെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തെന്നും യുവതി പറഞ്ഞു. ഹോട്ടൽ മുറിയിൽ വച്ച് തന്റെ എതിർപ്പ് പരിഗണിക്കാതെ തന്നെ കടന്നു പിടിക്കുകയും സ്വയം ഭോഗം ചെയ്യുകയും ചെയ്തെന്നും യുവതി.
എന്നാൽ പരാതിക്കാരി വെറും 9 ദിവസം മാത്രം ജോലി കമ്പനിയിൽ ചെയ്തിട്ടുള്ള വ്യക്തിയാണെന്നും ഇത്തരമൊരു ആരോപണം കെട്ടിച്ചമച്ചതാണെന്നുമാണ് നടന്റെ അഭിഭാഷകർ വ്യക്തമാക്കിയത്.
Post Your Comments