ബിഗ് ബോസ് മലയാളത്തിന്റെ അടുത്ത സീസണിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. സീസൺ 6 ഫെബ്രുവരിയിൽ ആരംഭിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.
. ജീവിതത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള കഴിവുള്ള മത്സരാർത്ഥികലെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സജീവമായതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരി അവസാനം ഷോ ആരംഭിക്കുമെന്ന് കിംവദന്തികൾ നിർദ്ദേശിക്കുന്നു.
read also: തൃഷക്കെതിരെ പരാതി നൽകിയ നടൻ മൻസൂർ അലിഖാന് എട്ടിന്റെ പണി, കാര്യം ഇതാണ്
മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ അവതാരകനായി എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഷോയുടെ ലൊക്കേഷനിൽ ഒരു മാറ്റമുണ്ടാകുമെന്നാണ് സൂചന. ഈ വർഷം, ബിഗ് ബോസ് മലയാളം ചെന്നൈയിൽ ആയിരിക്കും നടത്തുകയെന്നാണ് ചില മാധ്യമങ്ങളിൽ വരുന്ന വാർത്ത. കമൽ ഹാസൻ അവതാരകനായ തമിഴിലെ ബിഗ് ബോസ് സീസൺ അവസാനിച്ചതിന് ശേഷം മലയാളം സെറ്റിന്റെ ജോലികൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രചരിക്കുന്നത്.
Post Your Comments