ആത്മഹത്യ ചെയ്യാൻ പോയതാണ്, എനിക്കേറ്റ പീഡനങ്ങൾ അത്ര വലുത്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ബീന കുമ്പളങ്ങി

അന്ന് മുതൽ ഉപദ്രവമായിരുന്നെന്നും നടി

സ്വന്തം സഹോദരിയും ഭർത്താവും കൂടി തനിക്ക് നേരേ നടത്തിയ അക്രമങ്ങളുടെ ദുരിത കഥ പുറം ലോകത്തോട് വിളിച്ച് പറഞ്ഞിരിക്കുകയാണ് നടി ബീന കുമ്പളങ്ങി. നടി സീമ ജി നായരാണ് സഹായത്തിനെത്തിയത്. സഹോദരിയും ഭർത്താവും ഏൽപ്പിച്ച മാനസിക ആഘാതങ്ങൾ ഏറെ വലുതാണെന്നും ബീന വ്യക്തമാക്കി.

മൂന്ന് സെന്റ് സ്ഥലം ഉണ്ടെങ്കിൽ വീട് വെച്ച് തരാമെന്ന് അമ്മ സംഘടന ഉറപ്പ് തന്നു, അങ്ങനെ ഇളയ സ​ഹോദരൻ സ്ഥലം തന്നു, അമ്മ വീടും തന്നു, വാടക വീട്ടിൽ കഴിഞ്ഞ സഹോദരിയെയും ഭർത്താവിനെയും അവർക്ക് ഒരു സഹായമാകുമല്ലോ എന്ന് കരുതി കരുണ തോന്നി എന്റെ വീട്ടിൽ താമസിപ്പിച്ചുവെന്നും അന്ന് മുതൽ ഉപദ്രവമായിരുന്നെന്നും നടി.

ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയിരുന്നു, അത്ര ​ദുരിതമായിരുന്നു, സീമ ജി നായരെ വിളിച്ച് അവർ ഫോൺ എടുത്തില്ലായിരുന്നുവെങ്കിൽ ഉറപ്പായും ആത്മഹത്യ ചെയ്തേനെ എന്നും ബീന വ്യക്തമാക്കി. അമ്മ സംഘടന നൽകിയ വീട്ടിൽ നിന്നും അനാഥാലയത്തിലേക്ക് പോകുകയാണെന്നും നടി.

Share
Leave a Comment