CinemaGeneralKeralaKollywoodLatest NewsMollywoodNEWSWOODs

നിങ്ങൾ നടത്തിയ ചതി കാരണം എന്റെ ഭാവി നശിച്ചു, ആത്മഹത്യയിലേക്ക് ഞങ്ങളെ തള്ളി വിടരുത്: പ്രതികരിച്ച് അഭിരാമി സുരേഷ്

യൂട്യൂബറായ അരിയണ്ണൻ പങ്കുവച്ച വീഡിയോ ഷെയർ ചെയ്ത് അഭിരാമി

അമൃത സുരേഷിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ണുകൊണ്ട് കണ്ടു, അതിനാലാണ് വിവാഹ മോചനം നേടിയത് എന്നാണ് ബാല കഴിഞ്ഞ ദിവസം പറഞ്ഞത്. 2019 – ലാണ് അമൃതയും ബാലയും വേർപിരിഞ്ഞത്.

നടത്തിയ പരാമർശത്തിൽ ബാലക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സഹോദരി അഭിരാമി. ബാലയുടെ ലക്ഷ്യം അമൃതയെ നാണം കെടുത്തുക എന്നത് മാത്രമാണെന്ന് യൂട്യൂബറായ അരിയണ്ണൻ പങ്കുവച്ച വീഡിയോ ഷെയർ ചെയ്ത് അഭിരാമി വ്യക്തമാക്കി.

ആ വീഡിയോയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഭിരാമി കുറിച്ചത്. മറുഭാ​ഗം സാമ്പത്തികമായി ഉയർന്ന് നിൽക്കുന്നവരാണ്, ഞങ്ങൾ ജീവിക്കുവാൻ വേണ്ടി കഷ്ട്ടപ്പെടുകയാണ്. അച്ഛനമ്മമാർ പകർന്ന് തന്ന സം​ഗീതം മുറുകെ പിടിച്ചാണ് ജീവിക്കുന്നത്.
രാവും പകലും ജീവിയ്ക്കുവാൻ വേണ്ടി കഷ്ട്ടപ്പെടുകയാണ്, ഒന്നും അറിയാത്ത ഒരു കുഞ്ഞ് ഞങ്ങൾക്ക് ഉണ്ട്.

കുഞ്ഞിനെ വളർത്തണം, കഷ്ട്ടപ്പെട്ട് ജോലി ചെയ്ത് ജീവിയ്ക്കുവാൻ ഒരു സ്ത്രീ പെടാപ്പാട് പെടുമ്പോൾ ഇത്തരത്തിൽ വ്യക്തിഹത്യ നടത്തി സ്വന്തം ഈ​ഗോയെ തൃപ്ത്തിപ്പെടുത്താൻ മറ്റുള്ളവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന രീതിയിലുള്ള വ്യക്തിഹത്യയും ആരോപണങ്ങളും നടത്തരുതെന്നും അഭിരാമി വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments


Back to top button