
മമ്മൂട്ടി നായകനായെത്തി സൂപ്പർ ഹിറ്റായ തെലുങ്ക് ചിത്രമാണ് യാത്ര. ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ ചിത്രത്തിൽ പ്രധാന വേഷം ചെയ്തത് മമ്മൂട്ടിയാണ്.
രണ്ടാം ഭാഗമെത്തുമ്പോൾ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകൻ ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെങ്കിലും മമ്മൂട്ടിയും അഭിനയിക്കുന്നുണ്ട്.
ജഗൻ മോഹൻ റെഡ്ഡിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുത്തൻ അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 2024 ഫെബ്രുവരി 8 ന് യാത്ര -2 റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Post Your Comments