CinemaGeneralLatest NewsNEWS

എനിക്കൊന്നും ഇല്ലാത്ത കാലത്തും കൂടെ നിന്നവൾ, വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവൾ സുഹാനയെക്കുറിച്ച് ബഷീർ

സോഷ്യൽ മീഡിയയിലും ഏറെ പോപ്പുലറാണ് ബഷീർ ബഷി

മലയാളികൾക്ക് ഏറെ പരിചിതരാണ് ബഷീർ ബഷിയും കുടുംബവും. സോഷ്യൽ മീഡിയയിലും ഏറെ പോപ്പുലറാണ് ബഷീർ ബഷിയും രണ്ട് ഭാര്യമാരും മക്കളും.

തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീട്ടിലെ വിശേഷങ്ങളെല്ലാം താരങ്ങൾ പങ്കുവക്കാറുണ്ട്. ഈ അടുത്ത കാലത്താണ് ബഷിറിന്റെ രണ്ടാം ഭാര്യ മഷൂറ അമ്മയായത്. ഇതിന്റെ വിശേഷങ്ങളും താരങ്ങൾ പങ്കുവച്ചിരുന്നു.

ഇപ്പോൾ മറ്റൊരു സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് ബഷീർ ബഷി. ആദ്യ ഭാര്യ സുഹാനയുടെയും തന്റേയും 14 -ആം വിവാഹ വാർഷികം ആഘോഷിക്കുകയാണ് കുടുംബം.

പതിനാല് വർഷം കടന്ന് പോയി, ജീവിതത്തിൽ എല്ലാമായി മാറിയവൾക്ക് ആശംസകളെന്നാണ് ബഷീർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. എനിക്കൊന്നും ഇല്ലാത്ത കാലത്തും കൂടെ നിന്നവളാണ് സുഹാനയെന്ന് ബഷീർ തങ്ങളുടെ ജീവിതകഥ യൂട്യൂബിലൂടെ അവതരിപ്പിച്ചപ്പോൾ പറഞ്ഞിരുന്നു.

shortlink

Post Your Comments


Back to top button