കുടുംബ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വീണ നായർ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആർ ജെ അമനുമായുള്ള ബന്ധം വേർപിരിഞ്ഞതിനെക്കുറിച്ച് മുൻപ് പങ്കുവച്ചിരുന്നു. അതിനെ തുടർന്ന് രണ്ടാം വിവാഹം ഉണ്ടാകുമോയെന്നു പലരും ചോദിച്ചിരുന്നു. ഈ ചോദ്യങ്ങളെല്ലാം ചിരിച്ചു തള്ളിയ നടി ഇപ്പോഴിതാ വിവാഹ വേഷത്തില്‍ നില്ക്കുന്ന വീണയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.
READ ALSO: മെറിലാൻഡ് സിനിമാസിന്റെ ‘വർഷങ്ങൾക്കു ശേഷം’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
‘കല്യാണപ്പെണ്ണ്, എല്ലാം പെട്ടന്നായിരുന്നു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങൾ വീണ പങ്കുവച്ചത്. എന്നാൽ, ആരാണ് വരന് എന്ന് ചോദിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ആരാധകർ. കല്യാണപ്പെണ്ണ് സുന്ദരി ആയിട്ടുണ്ടെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്.
Post Your Comments