രംഗപടം എന്നാൽ കേരളീയർക്ക് അത് ആർട്ടിസ്റ്റ് സുജാതനാണ്. നാലായിരത്തോളം നാടകങ്ങൾക്ക് രംഗപടം ഒരുക്കിയ ആർട്ടിസ്റ്റ് സുജാതനെ കണ്ടുമുട്ടിയ വിശേഷങ്ങളാണ് നടി സീമ ജി നായർ പറയുന്നത്. സുജാതൻ ചേട്ടന്റെ ഭാര്യ വിളമ്പിതന്ന ഭക്ഷണം എത്രയോ ദിവസങ്ങൾ കഴിച്ചിട്ടുണ്ട്, കാലം എത്ര മുന്നോട്ട് കുതിച്ചാലും, കഴിഞ്ഞതൊന്നും മറക്കാൻ കഴിയില്ലല്ലോ, അതൊന്നും മറക്കാൻ പാടില്ലായെന്നാണ് അച്ഛനും, അമ്മയും പഠിപ്പിച്ചിട്ടുള്ളതെന്നാണ് സീമ പറയുന്നത്.
കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം മസ്കറ്റിൽ പോയപ്പോൾ നാടകലോകത്തിന്റെ ഇതിഹാസം, വരകളുടെ രാജകുമാരൻ സുജാതൻ ചേട്ടൻ, (രംഗപടം ആർട്ടിസ്റ്റ് സുജാതൻ ) ഈ പേര് കേൾക്കാത്ത ഒരു മലയാളിപോലും ഉണ്ടാവില്ല.
അൻസർമാഷിന്റെ നാടകവുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നു, അതറിഞ്ഞു അങ്ങോട്ട് പോകുവാനിരുന്നപ്പോൾ ,ഇങ്ങോട്ടു വന്നു എന്നെ കണ്ട് സർപ്രൈസ് തന്ന പ്രിയപ്പെട്ട സുജാതൻ ചേട്ടൻ.
ആ കുടുംബവുമായിട്ടുള്ള ആത്മബന്ധം വലുതാണ്, സുജാതൻ ചേട്ടന്റെ ഭാര്യ വിളമ്പിതന്ന ഭക്ഷണം എത്രയോ ദിവസങ്ങൾ കഴിച്ചിട്ടുണ്ട്, കാലം എത്ര മുന്നോട്ട് കുതിച്ചാലും, കഴിഞ്ഞതൊന്നും മറക്കാൻ കഴിയില്ലല്ലോ, അതൊന്നും മറക്കാൻ പാടില്ലായെന്നാണ് അച്ഛനും, അമ്മയും പഠിപ്പിച്ചിട്ടുള്ളത്.
Post Your Comments