കുഞ്ഞുവാവക്കൊപ്പം മുംബൈയിലെ പ്രശസ്തമായ മഹാലക്ഷ്മി ക്ഷേത്രത്തിലെത്തി പ്രാർത്ഥിച്ച് തെലുങ്ക് സൂപ്പർ താരം രാം ചരണും കുടുംബവും. ക്ഷേത്ര സന്ദർശനം നടത്തുന്ന താരങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറി.
ഇരുവരെയും അപ്രതീക്ഷിതമായി ക്ഷേത്രത്തിൽ കണ്ടതോടെ നിമിഷങ്ങൾക്കുള്ളിൽ ആരാധകർ വളയുകയായിരുന്നു, രാം ചരണും ഭാര്യയും കുഞ്ഞുമായി എത്തിയെന്നറിഞ്ഞ ആരാധകർ പ്രിയ താരങ്ങളെ ഒരു നോക്കു കാണാനായി ആവേശത്തോടെ ഓടിയെത്തുകയായിരുന്നു.
എന്നാൽ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥരും ക്ഷേത്ര ഭാരവാഹികളും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ജൂൺ 20 – നാണ് ഇരുവർക്കും ക്ലിൻ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് പിറന്നത്.
Post Your Comments