മലയാളിയായ ഇൻസ്റ്റഗ്രാം സൂപ്പർ താരം അമല ഷാജിക്കെതിരെ ആരോപണവുമായി തമിഴ് നടൻ പിരിയൻ രംഗത്തെത്തിയിരിക്കുകയാണ്. അമിതമായ തുക ചോദിച്ചുവെന്നാണ് ആരോപണം. പിരിയൻ സംവിധാനം ചെയ്ത്, നായകനായി എത്തുന്ന അരണം എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് താൻ അമലയെ സമീപിച്ചതെന്നും വ്യക്തമാക്കി.
എന്നാൽ അമല ഷാജി ചോദിച്ചത് 2 ലക്ഷവും വിമാന ടിക്കറ്റും ഉൾപ്പെടെയാണ്, അത് കേട്ടപ്പോൾ തല കറങ്ങി പോയെന്നും പിരിയൻ പറയുന്നു. നായികയ്ക്ക് തന്നെ കൊടുക്കാൻ ശമ്പളം ഇല്ല, അപ്പോഴാണ് 30 സെക്കന്റിന് 2 ലക്ഷവും വിമാന ടിക്കറ്റുമെന്ന് പിരിയൻ.
ആ തുക വല്ല നല്ല കാര്യങ്ങൾക്കും ഉപയോഗിക്കുമെന്ന് അമലയോട് പറഞ്ഞെന്നും പിരിയൻ പറയുന്നു. താൻ പോലും ഫ്ളൈറ്റിൽ യാത്ര ചെയ്യാറില്ല, അതിനാൽ സിനിമാ പ്രമോഷന് വിളിച്ച ഒരാൾ വിമാന ടിക്കറ്റ് ചോദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പിരിയൻ.
Post Your Comments