മനഃപൂർവമായ ആക്രമണം ഞാൻ നേരിടുന്നത് ഇത് ആദ്യമായി അല്ല, എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്: ജീത്തു ജോസഫ്

പല ഓൺലൈൻ ചാനലുകളും കേസിന് പോയ ആളുടെ കഥ പബ്ലിഷ് ചെയ്തിട്ടുണ്ട്.

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രം നേര് നാളെ റിലീസ് ആകുകയാണ്. എന്നാൽ, ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ദീപക് ഉണ്ണി ഹർജി നൽകിയത് വിവാദമായി. ഇപ്പോഴിതാ വിവാദങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.

മനഃപൂർവമായ ആക്രമണം താൻ നേരിടുന്നത് ഇത് ആദ്യമായി അല്ലെന്നും പ്രേക്ഷകരെയാണ് തനിക്ക് വിശ്വാസമെന്നും ജീത്തു ജോസഫ് പങ്കുവച്ച കുറിപ്പിൽ പറയുന്നു.

READ ALSO: എല്ലാം പെട്ടന്നായിരുന്നു, കല്യാണപ്പെണ്ണായി വീണ: ചെക്കനെ തിരഞ്ഞ് ആരാധകർ

കുറിപ്പ്

നാളെ നേര് റിലീസാണ്.
ഇതുവരെ കൂടെ നിന്നത് പോലെ തന്നെ മുന്നോട്ടും സപ്പോർട്ട് ഉണ്ടാവുമല്ലോ.
പിന്നേ, നേരിന്റെ കഥയുടെ അവകാശം പറഞ്ഞു ചിലർ രംഗത്ത് വന്നത് എല്ലാവരും അറിഞ്ഞു കാണുമല്ലോ.
പല ഓൺലൈൻ ചാനലുകളും കേസിന് പോയ ആളുടെ കഥ പബ്ലിഷ് ചെയ്തിട്ടുണ്ട്.
(ഹൈദരാലിയുടെ അടക്കം). നിങ്ങളത് കേട്ടിട്ട് നേര് സിനിമ കണ്ട് വിലയിരുത്തൂ. ഇത്തരം ആരോപണങ്ങളിൽ എത്രമാത്രം കഴമ്പ് ഉണ്ടെന്ന്..
അത് മാത്രമേ എനിക്ക് പറയാൻ ഉള്ളു..
മനഃപൂർവമായ ആക്രമണം ഞാൻ നേരിടുന്നത് ഇത് ആദ്യമായി അല്ല.
എനിക്ക് വിശ്വാസം എന്റെ പ്രേക്ഷകരെയാണ്..
പ്രേക്ഷകർ ഞാൻ നൽകുന്ന വിശ്വാസം എനിക്ക് തിരിച്ചും തരുന്നുണ്ട്.
നിങ്ങൾക്ക് ഇഷ്ടപെടുന്ന ചിത്രം തന്നെയാവും നേര്.
Watch and Support.
ജീത്തു ജോസഫ്

Share
Leave a Comment