
അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായ കേസായിരുന്നു നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ. ബോളിവുഡ് സൂപ്പർ താരങ്ങൾ വരെ ഡീപ് ഫേക്ക് വീഡിയോക്കെതിരെ രംഗത്തെത്തിയിരുന്നു.
വ്യാപകമായ വിമർശനങ്ങളാണ് ഇത്തരം ക്രിത്രിമ വീഡിയോക്കെതിരെ ഉയർന്നത്. പ്രതികളെ പിടിച്ച്, അർഹമായ ശിക്ഷ വാങ്ങി കൊടുക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ആവശ്യം ഉയർന്നത്.
സാറാ പട്ടേൽ എന്ന യുവതിയുടെ വീഡിയോ രശ്മികയുടേതായി ഡീപ്പ് വീഡിയോ ആക്കിയതിന് ശേഷം സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്ത 4 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ പത്തിനാണ് പോലീസ് കേസെടുത്തത്. വിഷയം ചർച്ചയായതോടെ കേന്ദ്ര മന്ത്രി രാജിവ് ചന്ദ്രശേഖർ സോഷ്യൽ മീഡിയകൾക്ക് താക്കീത് നൽകിയിരുന്നു.
Post Your Comments