GeneralLatest NewsMollywoodNEWSWOODs

സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ വിവാദമായി: മലയാളത്തിന്റെ പ്രിയ നടി രഞ്ജിതയുടെ ജീവിതമിങ്ങനെ

സ്വാമി നിത്യാനന്ദയുടെ കടുത്ത ഭക്തയാണ് രഞ്ജിത

മോഹൻലാൽ ചിത്രമായ ഒരു യാത്രാമൊഴിയിലൂടെ മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടി രഞ്ജിത ഇപ്പോൾ എവിടെ എന്ന അന്വേഷണത്തിലാണ് ചിലർ. അതിനു കാരണം ചില ആത്മീയ വീഡിയോകളുമാണ്.  ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളില്‍ അടക്കം തിളങ്ങിയിരുന്ന രഞ്ജിത ഇപ്പോള്‍ സന്യാസജീവിതത്തിലാണ്.

ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള കിടപ്പറ രംഗങ്ങള്‍ പുറത്തുവന്നതോടെ വിവാദങ്ങളില്‍ ഇടംപിടിച്ച താരത്തിന്റെ ജീവിതമിങ്ങനെ,

സംസ്ഥാന, ദേശീയ ലെവലില്‍ അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്ന രഞ്ജിത 1992 ല്‍ ഭാരതിരാജ സംവിധാനം ചെയ്ത നാടോടി തെന്‍ഡ്രല്‍ എന്ന സിനിമയിലൂടെയാണ് അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്. ശ്രീവള്ളി എന്നാണ് ഇവരുടെ യഥാര്‍ഥ പേര്. രണ്ടായിരത്തില്‍ ആര്‍മി മേജര്‍ രാകേഷ് മേനോനെ രഞ്ജിത വിവാഹം കഴിച്ചുവെങ്കിലും ഇരുവരും വേർപിരിഞ്ഞു.

READ ALSO: ‘ട്രെയിനിൽ വെച്ച് രംഭയെ ലൈല നിർത്താതെ അടിച്ചു, ഒന്ന് വഴുതിപ്പോയാൽ താഴെ കിടക്കും’: വെളിപ്പെടുത്തൽ

ആള്‍ദൈവം സ്വാമി നിത്യാനന്ദയ്‌ക്കൊപ്പമുള്ള രഞ്ജിതയുടെ കിടപ്പറ രംഗങ്ങള്‍ പുറത്തുവരുന്നത് 2010 ലാണ്. സ്വാമി നിത്യാനന്ദയുടെ കടുത്ത ഭക്തയാണ് രഞ്ജിത. 2013 ല്‍ നിത്യാനന്ദമയി എന്ന പേരും സ്വീകരിച്ചു കൊണ്ട് നിത്യാനന്ദ ധ്യാനപീഠത്തിൽ രഞ്ജിത സന്യാസമിരുന്നു. ഇപ്പോഴും സന്യാസത്തില്‍ തുടരുകയാണ് താരമെന്നാണ് സൂചന. നിത്യാനന്ദയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇപ്പോഴും രഞ്ജിതയുടെ ആത്മീയ ഉപദേശങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button