രോമാഞ്ചം, ലിയോ എന്നീ സൂപ്പർ ഹിറ്റായ ചിത്രങ്ങൾ കണ്ടിട്ട് തനിക്കൊന്നും തോന്നിയില്ലെന്ന് പറയുകയാണ് നിർമ്മാതാവ് സുരേഷ് കുമാർ. രോമാഞ്ചം കണ്ട് യുവതലമുറ ചിരിച്ചെന്ന് പറയുന്നപോലെ തനിക്ക് ചിരി വരുന്നില്ലെന്നും സുരേഷ് കുമാർ പറയുന്നു.
നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്മൃതി സന്ധ്യയിൽ എൺപതുകളിലെ മലയാള സിനിമ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.
രോമാഞ്ചം പോലുള്ള ചിത്രമൊക്കെ കണ്ടാൽ പുതുതലമുറ ചിരിക്കും എന്നാൽ പ്രായമായതുകൊണ്ട് തനിക്ക് ചിരി വരില്ല, തന്റെയൊക്കെ മൈൻഡ് സെറ്റ് പഴയതായി, അതുകൊണ്ട് ആരെങ്കിലും കഥ പറയാൻ വന്നാലും മകൾ കീർത്തിയോട് പറയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും സുരേഷ് കുമാർ. ലിയോയിലൊക്കെ ഉള്ളപോലെ അത്രയധികം ആളുകളെ ഒറ്റക്ക് അടിച്ചിടുന്ന കഥാപാത്രങ്ങളൊക്കെ പഴയ മൈൻഡ് സെറ്റുള്ള തനിക്ക് ഇഷ്ടമാകുന്നില്ലെന്നും സുരേഷ് കുമാർ.
Post Your Comments