
അടുത്തിടെ നടൻ മോഹൻലാലിനെ വിമർശിച്ച് സംവിധായകൻ രഞ്ജിത് രംഗത്തെത്തിയിരുന്നു. മോഹൻലാൽ തൂവാനത്തുമ്പികളിൽ തൃശ്ശൂർ ഭാഷ കൈകാര്യം ചെയ്തത് വളരെ മോശമായിട്ടാണെന്നായിരുന്നു പരാമർശം.
എന്നാൽ പത്മരാജന്റെ സിനിമയിൽ മോഹൻലാൽ അതിമനോഹരമായിട്ടാണ് അഭിനയിച്ചതെന്നും യാതൊരു തെറ്റും കണ്ടെത്താനാകില്ലെന്നുമാണ് സാക്ഷാൽ മണ്ണാറത്തൊടി ജയകൃഷ്ണൻ തന്നെ അഭിപ്രായപ്പെട്ടത്.
ഇപ്പോൾ രഞ്ജിത്തിനെ അതി രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത് തൂവാനത്തുമ്പികളുടെ നിർമ്മാതാവായ സ്റ്റാൻലിയാണ്. രഞ്ജിത് സ്വന്തം പണി നോക്കി ചെയ്യുന്നതാണ് നല്ലതെന്നാണ് സ്റ്റാൻലി പറയുന്നത്.
ആ ചിത്രത്തിലെ ഭാഷ നോക്കി തെറ്റുകുറ്റങ്ങൾ പറയാൻ ഭാഷാ ശാസ്ത്രഞ്ജനാണോ രഞ്ജിത്തെന്നും രഞ്ജിത് സ്വന്തം കാര്യം നോക്കി ജീവിക്കട്ടെയെന്നുമാണ് വിമർശനം.
Post Your Comments