GeneralLatest NewsMollywoodNEWSWOODs

മോഹൻലാൽ ചിത്രം ‘നേര്’ ന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ് ദീപക്കിന്റെ ഹര്‍ജി

മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ‘നേര്’ ന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹർജി. റിലീസിന് രണ്ടു ദിവസം ബാക്കി നിൽക്കെയാണ് ഹൈക്കോടതിയിൽ എഴുത്തുകാരന്‍ ദീപക് ഉണ്ണി ഹർജി നൽകിയത്.

സംവിധായകന്‍ ജീത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ് ദീപക്കിന്റെ ഹര്‍ജി. നേര് സിനിമയുടെ ട്രെയിലര്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടു എന്ന് ബോധ്യപ്പെട്ടതെന്നും ദീപക് ഉണ്ണി ഹർജിയിൽ പറയുന്നു.

READ ALSO: ആദ്യ ബന്ധം പിരിയാനുള്ള കാരണം 12 വർഷത്തിന് ശേഷം വെളിപ്പെടുത്തി നടൻ ബാല

49 പേജ് അടങ്ങിയ ഇമോഷണല്‍ കോര്‍ട്ട് ഡ്രാമ പ്രമേയമായ തന്റെ കഥാതന്തുവിന്റെ പകര്‍പ്പ് ജിത്തു ജോസഫും ശാന്തി മായാദേവിയും ചേർന്ന് 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടന്ന കൂടിക്കാഴ്ച്ചയില്‍ നിര്‍ബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ദീപക് ഉണ്ണി ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button