ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ
താരമാണ് റാഫി മുഹമ്മദ്. ടിക് ടോക്കിലൂടെ ശ്രദ്ധിക്കപ്പെട്ടതിനെ തുടർന്നാണ് ചക്കപ്പഴത്തിലെത്തുന്നത്.
മിനിസ്ക്രീനിൽ മാത്രമല്ല, സിനിമയിലും സജീവമാണ് താരം, സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് വിവാഹിതരയവരാണ് റാഫിയും മഹീനയും. സോഷ്യൽ മീഡിയയിലൂടെ പലർക്കും അറിയേണ്ടത് മഹീനയുടെ പ്രായവും പിന്നെ സോഷ്യൽ മീഡിയ വരുമാനവുമാണ്.
തട്ടമിടാത്തതിനും, നെയിൽ പോളീഷ് ഇടുന്നതിനും എതിരെയാണ് കൂടുതലും കമന്റുകൾ ലഭിയ്ക്കുന്നത്. സ്വർഗം കിട്ടില്ല എന്ന് കമന്റുകൾ ഇടുന്നവർ അറിയാൻ, എന്നെ ആർക്കാണ് ഇത്രവേഗം സ്വർഗത്തിലെത്തിക്കേണ്ടത്? എന്നാണ് മഹീന രോഷത്തോടെ ചോദിക്കുന്നത്. ഞാൻ എനിക്കിഷ്ടം ഉള്ളപോലെ ജീവിക്കുമെന്നും മഹീന വ്യക്തമാക്കി.
Post Your Comments