
സൂപ്പർ സ്റ്റാർ എന്ന പദവികൊണ്ട് ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്ന് ചോദിച്ച് നടി പാർവതി തിരുവോത്ത്. സൂപ്പർ സ്റ്റാർ എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും നടി പറയുന്നു.
താരാരാധന മൂത്ത് ആളുകൾ ഇടുന്ന പേരാണോ സൂപ്പർ സ്റ്റാർ എന്നതെന്നും പാർവതി. സൂപ്പർ സ്റ്റാർഡം എന്നതൊക്കെ ആർക്കും കൊടുത്തിട്ടില്ല, അങ്ങനെ കിട്ടുന്ന സ്റ്റാർഡം കൊണ്ട് ആർക്കും ഉപകാരം ഉള്ളതായി കേട്ടിട്ടില്ലെന്നും നടി.
എന്നെ ആരെങ്കിലും സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പിയാണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ എന്നെ സംബന്ധിച്ച് കേരളത്തിലെ സൂപ്പർ സ്റ്റാറുകളെന്നും നടി പാർവതി വ്യക്തമാക്കി.
Post Your Comments