
ക്രിസ്ത്യൻ ബ്രദേഴ്സ്, ഭാഗ്യ ദേവത എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി കനിഹ. തമിഴ്, തെലുങ്ക്, കന്നഡ സീരിയലുകളിലും ഇപ്പോൾ തിരക്കിലാണ് താരം.
പെട്ടെന്നൊരു ദിവസം അമ്മ വിളിച്ച് സ്തനാർബുദം സ്ഥിതീകരിച്ച വിവരം പറഞ്ഞു, ഞങ്ങൾ മക്കൾ തകർന്നുപോയെന്ന് കനിഹ. കീമോ തെറാപ്പിയും റേഡിയേഷൻ ചികിത്സയുമെല്ലാം ചെയ്ത് അമ്മയുടെ കൂടെ നിന്നുവെന്നും നടി.
മനസിലുള്ളത് ആരോടും പറയാറില്ല, എത്ര സങ്കടം വന്നാലും ആരോടും പറയാറില്ല, എത് മനസിലൊതുക്കി താൻ ജീവിക്കും, സഹിക്കാൻ കഴിയാത്ത സങ്കടം വന്നാൽ കാറിൽ കയറി ഉറക്കെ പാട്ടുവച്ചിട്ട് തനിച്ചിരുന്ന് കരയുമെന്നും കനിഹ പറയുന്നു, എല്ലാം ഉള്ളിലൊതുക്കി നടന്ന് തനിയേ വിഷമങ്ങളെ ഇല്ലാതെയാക്കുന്ന സ്വഭാവമാണ് തനിക്കെന്നും, വികാരങ്ങൾ അത്ര പെട്ടെന്നാരെയും കാണിക്കില്ലെന്നും കനിഹ തുറന്ന് പറയുന്നു.
Post Your Comments