CinemaInterviewsLatest News

ആദ്യ ബന്ധം പിരിയാനുള്ള കാരണം 12 വർഷത്തിന് ശേഷം വെളിപ്പെടുത്തി നടൻ ബാല

നടൻ ബാലയെ അറിയാത്ത മലയാളികൾ കുറവായിരിക്കും. പിന്നണി ​ഗായിക അമൃത സുരേഷ് ആയിരുന്നു ബാലയുടെ ആദ്യ ഭാര്യ. പ്രണയ വിവാഹമായിരുന്നു ബാലയുടെയും അമൃതയുടെയും. ആഘോഷമായി നടന്ന വിവാഹ​ത്തിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. പക്ഷെ ആ ദാമ്പത്യത്തിന് അധികകാലം ആയുസുണ്ടായിരുന്നില്ല. പാപ്പു കൈക്കുഞ്ഞായിരിക്കെ ബാലയും അമൃതയും വേർപിരിഞ്ഞു. അമൃത മകളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. ബാല ഒറ്റപ്പെട്ടു. വർഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിന് ശേഷം അമൃതയ്ക്ക് മകളുടെ സംരക്ഷണം ലഭിക്കുകയായിരുന്നു.

ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം ആദ്യവിവാഹം പിരിയാനുള്ള കാരണം തുറന്നു പറയുകയാണ് നടൻ ബാല. കാണാൻ പാടില്ലാത്ത കാഴ്ച താൻ തന്റെ കണ്ണുകൊണ്ട് കൊണ്ടുപോയി എന്നാണ് ബാല ആരോപിക്കുന്നത്. ഇങ്ങനെ ഒക്കെ ഉണ്ടോ എന്നോർത്ത് താൻ ഞെട്ടിപ്പോയെന്നും നടൻ പറയുന്നു. കുടുംബം, കുട്ടികൾ എന്നതിന് വളരെ പ്രാധാന്യം കൊടുക്കുന്ന ആളാണ് താനെന്നും ആ കാഴ്ച തന്നെ ഏറെ തളർത്തിയെന്നും താരം പറയുന്നു. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ബാലയുടെ ആരോപണം.

‘ഒരു സെക്കൻഡിൽ എല്ലാം തകർന്നു. ഫ്രീസ് ആയിരുന്നു. അല്ലെങ്കിൽ ആ മൂന്ന് പേർ അന്ന് രക്ഷപ്പെടില്ലായിരുന്നു. രണ്ട് പേരല്ല, മൂന്ന് പേർ. മകളെ ഓർത്താണ് എല്ലാം ഇത്രയും കാലം മറച്ച് വെച്ചതെന്നും, മകളുടെ സ്ഥാനത്ത് ആൺകുട്ടി ആയിരുന്നുവെങ്കിൽ എല്ലാം പണ്ട് തന്നെ തുറന്നു പറയുമായിരുന്നു. എന്റെ പാസ്റ്റ് അവളെ ബാധിക്കാൻ പാടില്ല എന്നോർത്താണ് ഒന്നും പറയാതിരുന്നത്’, ബാല ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button