കൊച്ചി: പ്രേക്ഷക പ്രീതി നേടിയ ‘മറിമായം’ എന്ന ടെലിവിഷൻ പരമ്പരയുടെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ഒത്തുചേരുന്ന ‘പഞ്ചായത്ത് ജെട്ടി’ എന്ന ചിത്രത്തിന് ഡിസംബർ പതിനെട്ട് തിങ്കളാഴ്ച്ച കൊച്ചിയിലെ കലൂർ ഐഎംഎ ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലൂടെ ആരംഭം കുറിച്ചു. വലിയ ജനപങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ, പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന്, ലാൽ ജോസ്, ലിബർട്ടി ബഷീർ, ഷാഫി, സലിം കുമാർ, എകെ സാജൻ എന്നിവരും മണികണ്ഠൻ പട്ടാമ്പി അടക്കമുള്ള മറിമായം ടീമും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. സത്യൻ അന്തിക്കാട് ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മ്മം നിർവഹിച്ചു. നാദിർഷ ഫസ്റ്റ് ക്ലാപ്പ് നൽകി.
മണികണ്ഠൻ പട്ടാമ്പിയും, സലിം ഹസനും ചേർന്നാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. കാതലായ വിഷയങ്ങൾ മനോഹരമാം വിധംപ്രേഷകരിലേക്ക് എത്തിക്കുവാൻ കഴിഞ്ഞതാണ് ‘മറിമായം’ എന്ന പരമ്പരയുടെ വലിയ വിജയമെന്ന് സത്യൻ അന്തിക്കാട് പറഞ്ഞു. ഈ പരമ്പരയിലെ ചില അഭിനേതാക്കളെ താൻ സിനിമകളിൽ ഉൾക്കൊള്ളിച്ചത്, ഇവരുടെ കഥാപാത്രങ്ങൾ മനോഹരമാക്കിയതുകൊണ്ടാണെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
എല്ലാവരുടെയും അടുത്ത് പോകുന്നപോലെ പ്രണവിന്റെ മനസ് വായിക്കാൻ പോയ ലെന തോറ്റോടി: സിദ്ദിഖ്
എകെ സാജൻ, ലിബർട്ടി ബഷീർ, ധർമ്മജൻ ബോൾഗാട്ടി, ഷാഫി, എന്നിവരും ‘മറിമായം’ എന്ന പരമ്പരയിലെ അഭിനേതക്കളായ വിനോദ് കോവൂർ, മണി ഷൊർണൂർ, ഉണ്ണിരാജാ, നിയാസ് ബക്കർ, റിയാസ് നർമ്മ കല, സ്നേഹാ ശ്രീകമാർ, സലിം ഹസ്സൻ, മണികണ്ഠൻ പട്ടാമ്പി, എന്നിവരും ചടങ്ങിൽ തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ടു. ‘പുലിവാൽക്കല്യാണം’, ‘പഞ്ചവർണ്ണ തത്ത’, ‘ആനക്കള്ളൻ’, ‘ആനന്ദം പരമാനന്ദം’ എന്നി ചിത്രങ്ങൾക്കു ശേഷം സപ്ത തരംഗ് ക്രിയേഷൻസും ഗോവിന്ദ് ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ചിത്രമാണിത്.
പ്രേം പെപ്കോ, ബാലൻ കെ മങ്ങാട്ട് എന്നിവരാണ് എക്സിക്യട്ടീവ് പ്രൊഡ്യൂസേർസ്. ഒരു പഞ്ചായത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ആ നാട്ടിലെ പൊതുവായ രണ്ടു പ്രശ്നങ്ങളുണ്ട്. അതു നടത്തിയെടുക്കാനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അതു വിജയത്തിലെത്തുമോ എന്നതാണ് ചിത്രമുയർത്തുന്ന ചോദ്യം. പൂർണ്ണമായും നർമ്മത്തിലൂടെയും ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളിലൂടെയും ഇതിനുത്തരം കണ്ടെത്താൻ ശ്രമിക്കുയാണ് ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ.
‘സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – ക്രിഷ് കൈമൾ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, കലാസംവിധാനം – സാബു മോഹൻ, മേക്കപ്പ് – ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാജേഷ് അടൂർ, പ്രൊഡക്ഷൻ എക്സിക്യട്ടീവ് – പ്രഭാകരൻ കാസർഗോഡ്, പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി, ഡിസംബർ പത്തൊമ്പതു മുതൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം, കൊച്ചി, നായരമ്പലം, ചെറായി, എളങ്കുന്നപ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – സലീഷ് പെരിങ്ങോട്ടുകര
Post Your Comments