
സിനിമാ അഭിനയത്തിന് ചെറിയ ഇടവേളയെടുത്ത് ആരോഗ്യ കാര്യങ്ങളിൾ ശ്രദ്ധ പുലർത്തി ജീവിതം അടിച്ച് പൊളിക്കുകയാണ് തെന്നിന്ത്യൻ താരറാണി സാമന്ത. നടൻ നാഗുമായുള്ള വിവാഹവും തുടർന്നുണ്ടായ വിവാഹ മോചനവും എല്ലാം തന്റെ ജീവിതത്തെ ബാധിച്ചിരുന്നുവെന്ന് നടി തുറന്ന് പറഞ്ഞിരുന്നു.
അടുത്തിടെയാണ് നടി സ്വന്തം പ്രൊഡക്ഷൻ ഹൗസുമായി എത്തി എല്ലാവരെയും ഞെട്ടിച്ചത്. ഇൻസ്റ്റഗ്രാമിൽ സാമന്ത കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിച്ചിരുന്നു. ചോദ്യങ്ങളും മറുപടികളുമായി ആഘോഷമാക്കുകയായിരുന്നു താരം.
ഇനിയും കല്യാണം കഴിക്കുന്നില്ലേയെന്ന ആരാധകന്റെ ചോദ്യം വന്നപ്പോൾ അതൊരു മോശം ഇൻവെസ്റ്റ്മെന്റ് ആയിരിക്കും എന്നാണ് നടി വിവാഹ മോചന നിരക്ക് സംബന്ധിച്ച കണക്കുകളോടെ ആരാധകന് മറുപടി നൽകിയത്.
Post Your Comments