ബോളിവുഡ് താരം കാജോളിന്റെ അമ്മയും നടിയുമായ തനൂജ ആശുപത്രിയില്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ജൂഹുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തനൂജ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും അടുത്ത ബന്ധുക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
read also: ‘ഓരോ ദിവസവും നിന്നെ കൂടുതല്‍ കൂടുതല്‍ മിസ് ചെയ്യുകയാണ്’: മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര
നിരവധി ഹിന്ദി, ബംഗാളി ചിത്രങ്ങളിലൂടെ പ്രശസ്തയായ തനൂജ ചലച്ചിത്ര നിര്‍മ്മാതാവ് കുമാര്‍സെന്‍ സമര്‍ത്ഥിന്റെയും നടി ശോഭന സമര്‍ത്ഥിന്റെയും മകളാണ്. ചലച്ചിത്ര നിര്‍മ്മാതാവ് ഷോമു മുഖര്‍ജിയാണ് ഭർത്താവ്.
Leave a Comment