അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ജനുവരി 22- ന് ഉച്ചയ്‌ക്ക് 12:45നാണ് നടക്കുന്നത്. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ ജനുവരി 16 ന് ആരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകള്‍ 13 ദിവസം നീണ്ടു നില്‍ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള 7000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.
read also: ഒരിക്കലും പൊറുക്കാനാകാത്ത കാര്യങ്ങളാണ് എന്നോട് ചെയ്തത്: നടൻ ബാല
നടനും സംവിധായകനുമായ ഋഷഭ് ഷെട്ടിക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്‌ക്ക് ക്ഷണം ലഭിച്ചിരിക്കുകയാണ്. കന്നട സിനിമ രംഗത്തുനിന്ന് ഋഷഭ് ഷെട്ടിയ്‌ക്ക് മാത്രമാണ് ക്ഷണം ലഭിച്ചത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് നിന്ന് രജനികാന്ത്, ചിരഞ്ജീവി, മോഹൻലാല്‍, ധനുഷ് എന്നിവര്‍ക്കും ബോളിവുഡിൽ നിന്നും അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അക്ഷയ് കുമാര്‍, അനുപം ഖേര്‍ തുടങ്ങിയവര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
Post Your Comments