ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അനവധി പരാതികളാണ് ഉയരുന്നത്. ഇപ്പോൾ രഞ്ജിത്തിനെതിരെ അനവധി പരാതികൾ ലഭിച്ചതായും തീർച്ചയായും നടപടിയെടുക്കുമെന്നാണ് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിരിക്കുന്നത്.
വ്യക്തിപരമായി ആരെയും അവഹേളിക്കുന്നത് അനുവദിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ മാസം 23 – ന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി.
പരാതിക്കാരെ വിളിച്ചു വരുത്തി അവരുടെ ഭാഗവും രഞ്ജിത്തിനെ വിളിച്ച് വരുത്തി അദ്ദേഹത്തിന്റെ ഭാഗവും കേൾക്കുമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.
Post Your Comments