
മലയാള സിനിമാ രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് മോഹൻലാൽ – ആന്റണി കൂട്ടുകെട്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിരവധി സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ആന്റണി പെരുമ്പാവൂരിനെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും തുറന്ന് പറയുകയാണ് നടൻ മോഹൻലാൽ.
ചിലപ്പോൾ കഥകേട്ട് എനിക്ക് സിനിമ ഇഷ്ടമാകാറുണ്ട്. എന്നാൽ ആന്റണിയുമായി ചർച്ച ചെയ്യുമ്പോൾ ഇഷ്ടമായില്ലെങ്കിൽ അത് ആന്റണി തുറന്ന് പറയും, അത്തരം ചിത്രങ്ങൾ ചെയ്യാറില്ലെന്നും മോഹൻ ലാൽ.
ജീത്തു ജോസഫ് – മോഹൻ ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന നേര് എന്ന ചിത്രം ഡിസംബർ 21 -നാണ് തിയേറ്ററുകളിലെത്തുന്നത്. അഡ്വക്കേറ്റ് വിജയമോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ ഈ സിനിമയിലെത്തുന്നത്.
Post Your Comments