അമ്മ ശ്രീദേവിയോട് ചെയ്തുപോയ ഒരു കാര്യം ഓർക്കുമ്പോൾ ഇന്നും കുറ്റബോധം കൊണ്ട് തല കുനിയാറുണ്ടെന്ന് നടി ജാൻവി കപൂർ. തന്റെ ആദ്യ ചിത്രമായ ധടക്കിന്റെ സെറ്റിൽ വരുന്നതിനും ഷൂട്ട് കാണുന്നതിനും തന്നെ കാണുന്നതിനുമെല്ലാം അമ്മക്ക് താൻ വിലക്കേർപ്പെടുത്തിയിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ജാൻവി നടത്തിയത്.
ജീവിതത്തിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനങ്ങളിൽ മുന്നിൽ നിൽക്കുന്ന സംഭവം ആണിതെന്നും നടി. ശ്രീദേവിയുടെ മകളായതുകൊണ്ട് അവൾക്ക് സിനിമ കിട്ടി ശ്രീദേവിയുടെ മകളായതിനാൽ അത് ലഭിച്ചു, ഇത് ലഭിച്ചു എന്ന് സ്വാഭാവികമായും ആളുകൾ പറയുമെന്നതിനാലാണ് അങ്ങനെ തീരുമാനിച്ചത്.
കൂടാതെ അമ്മ വന്നു കഴിഞ്ഞാൽ സെറ്റിൽ ശരിയാവില്ല, എന്നിലാണ് അമ്മയുടെ ശ്രദ്ധയെന്ന് തോന്നി തുടങ്ങിയ സമയത്താണ് സ്വതന്ത്രമായി ജോലി ചെയ്യുവാൻ എന്നെ അനുവദിക്കണം, അതിനാൽ സെറ്റിൽ വരരുതെന്ന് കർശനമായി വിലക്കിയതെന്നും ജാൻവി. സെറ്റിൽ വന്ന് അമ്മയായി എന്തു സഹായത്തിനും ഒരുങ്ങി നിന്ന ഒരാളോട് അങ്ങനെ പറയേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും നടി.
Post Your Comments