CinemaGeneralKeralaLatest NewsMollywoodNEWSWOODs

തൂവാനത്തുമ്പികളിൽ മോഹൻലാൽ കസറി, പ്രശംസിച്ച് ഒറിജിനൽ മണ്ണാറത്തൊടി ജയകൃഷ്ണൻ: നാണം കെട്ട് രഞ്ജിത്

തൃശൂരുകാരനായ തനിക്ക് പോലും ഇപ്പോഴും കൃത്യമായ തൃശൂർ ഭാഷ അറിയില്ല

പത്മരാജൻ സംവിധാനം ചെയ്ത അതിമനോഹര ചിത്രമായ തൂവാനത്തുമ്പികളെക്കുറിച്ച് സംവിധായകൻ രഞ്ജിത് പറഞ്ഞത് വിവാദമായി മാറിയിരുന്നു, മോഹൻലാൽ ആ സിനിമയിൽ കൈകാര്യം ചെയ്ത തൃശ്ശൂർ ഭാഷ ബോറായിരുന്നുവെന്നാണ് രഞ്ജിത് അഭിപ്രായപ്പെട്ടത്.

പത്മരാജന്റെ തന്നെ ഉദകപ്പോള എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. തൃശ്ശൂരിലെ അഡ്വക്കേറ്റ് ഉണ്ണിമേനോൻ എന്ന വ്യക്തിയുടെ തന്നെ ജീവിതമായിരുന്നു നോവലിന് ആധാരമായത്.

രഞ്ജിത് ഉയർത്തിവിട്ട വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാക്ഷാൽ അഡ്വക്കേറ്റ് ഉണ്ണിമേനോൻ. മോഹൻലാൽ ആ വേഷം അസ്സലാക്കി, അതിൽ കൂടുതൽ ആർക്കും ചെയ്യാൻ പറ്റില്ല, ഡബ്ബിംങ് സമയത്ത് മോഹൻലാലിന് അസുഖ കാരണം ശബ്ദത്തിന് പ്രയാസം ഉണ്ടായിരുന്നതായി പത്മരാജൻ പറഞ്ഞിരുന്നുവെന്നും തൃശൂരുകാരനായ തനിക്ക് പോലും ഇപ്പോഴും കൃത്യമായ തൃശൂർ ഭാഷ ഏതെന്ന് അറിയില്ലെന്നും അഡ്വക്കേറ്റ്.

shortlink

Related Articles

Post Your Comments


Back to top button