സിനിമാ ഷൂട്ടിങ്ങിന് ശേഷം മടങ്ങിയ ബോളിവുഡ് നടൻ ശ്രേയസ് തൽപാഡെയ്ക്ക് ഹൃദയാഘാതം, കുഴഞ്ഞുവീണ താരത്തെ ഉടനടി ഭാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുംബൈയിലെ അന്ധേരിയിലുള്ള ആശുപത്രിയിലെത്തിച്ച നടനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തു. ശസ്ത്രക്രിയ വിജയകരമായി, നിലവിൽ നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വെൽക്കം ടു ദി ജംഗിൾ എന്ന ചിത്രത്തിലാണ് ശ്രേയസ് അഭിനയിച്ചുകൊണ്ടിരുന്നത്. 47 കാരനായ ശ്രേയസ് മറാഠി സീരിയലുകളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയ താരം കൂടിയാണ്.
Post Your Comments